Day: March 7, 2024

50 പേര്‍ക്ക് മാത്രം ഡ്രൈവിംഗ് ടെസ്റ്റ്: മണ്ണാര്‍ക്കാട്ട് പ്രതിഷേധവും ബഹിഷ്‌കരണവും

മണ്ണാര്‍ക്കാട്: ഒരുദിവസം 50 ഡ്രൈവിങ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് സമിതി ഇന്നലെ നടന്ന ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌കരിച്ചു. തെങ്കര പുഞ്ചക്കോട് ഡ്രൈവിങ് ടെസ്റ്റ് നടന്ന സ്ഥലത്ത് വകുപ്പിനെതിരെയും മന്ത്രിക്കെതിരെയും ഡ്രൈവിംഗ് സ്‌കൂള്‍…

ചുമര്‍ ചിത്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു

അലനല്ലൂര്‍ : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിന്റെ സഹകരണത്തോടെ ചളവ മൈത്രി ലൈബ്രറിയില്‍ പ്രത്യേകം തയ്യാറാക്കിയ മലയാള സാഹിത്യത്തിലെ പ്രഗല്‍ഭരുടെ ചിത്രങ്ങളും, വിഖ്യാത കൃതികളിലെ അപൂര്‍വ്വ രംഗങ്ങളും ആവിഷ്‌ക്കരിച്ച് തയ്യാറാ ക്കിയ ചുമര്‍ ചിത്രങ്ങള്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത…

സേവ് മണ്ണാര്‍ക്കാട് വാര്‍ഷികാഘോഷം നടത്തി

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ എട്ടാമത് വാര്‍ഷികാഘോ ഷവും, സേവ് ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോണ്‍ പ്രീ പ്രൈമറി സ്‌കുളിന്റെ ഒന്നാം വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി.…

റബ്ബര്‍തോട്ടങ്ങളില്‍ അടിക്കാടിന് തീപിടിച്ചു

തച്ചമ്പാറ: മാട്ടം പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍തോട്ടത്തിലെ അടിക്കാടിന് തീപിടിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഏഴേക്കറോളം വരുന്ന തോട്ടത്തിലെ പകുതിയോളം ഭാഗത്ത് തീപിടിത്തമുണ്ടായി. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേന എത്തി തീയണച്ചു. ഒന്നരമണിക്കൂറോളം പ്രവര്‍ ത്തിച്ചു. കോട്ടോപ്പാടം പഞ്ചായത്തിലെ അരിയൂരില്‍…

ലോകസഭ തെരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളും ഹരിത ബൂത്തുകളാവണം

മണ്ണാര്‍ക്കാട് : ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ ബൂത്തുകളും ഹരിത ബൂ ത്തുകളാവണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ലോകസഭ തെരഞ്ഞെടുപ്പ് ഹരിത തെരഞ്ഞെടുപ്പായി മാറ്റുക, ഫ്ളക്സ് നിരോധനം ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ…

വിദ്യാവിഷന്‍ പഠനോത്സവത്തിന് സമാപനമായി

കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍ വിദ്യാവിഷന്‍ പഠനോത്സ വത്തിന് മാളിക്കുന്ന് സെന്ററില്‍ സമാപനമായി. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.അശ്വതി അധ്യ ക്ഷയായി. സ്‌കിറ്റ്, പ്രഭാഷണം, കവിത ആലാപനം,…

ഊന്നുവടിയും കിടക്കവിരിയും വിതരണം ചെയ്തു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഊന്നുവടിയും കിടക്കവിരിയും വിതരണം ചെയ്തു. വയോജന ആരോഗ്യപരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലു ലക്ഷം രൂപ വിനിയോഗിച്ച് അറുനൂറ് പേര്‍ക്കാണ് ഊന്നുവടിയും കിടക്കവരിയും നല്‍കിയത്. ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ്…

അക്കാദമിക് എക്‌സലന്‍സ് എക്‌സ്‌പോ ശ്രദ്ധേയമായി

കുമരംപുത്തൂര്‍: അക്കാദമിക മികവിലും ജനപങ്കാളിത്തത്തിലും ശ്രദ്ധേയമായി പയ്യനെ ടം ജി.എല്‍.പി. സ്‌കൂളിലെ അക്കാദമിക് എക്‌സലന്‍സ് എക്‌സ്‌പോ. അക്കിപ്പാടം, പാണ്ടിക്കാട്, കാക്കത്തിരുത്തി, കുളര്‍മുണ്ട, പയ്യനെടം. കാവ്, പുതുക്കുടി തുടങ്ങിയ ആറുകേന്ദ്രങ്ങളിലാണ് എക്‌സ്‌പോ നടന്നത്. ഓരോ കേന്ദ്രത്തിലും അതത് പ്രദേശത്തെ വിദ്യാര്‍ഥികളുടെ റോഡ്‌ഷോ, മലയാളം…

കാഞ്ഞിരപ്പുഴ പുതിയ വിനോദസഞ്ചാര പദ്ധതി:അടങ്കല്‍തുക 156 കോടിരൂപയായി ഉയര്‍ന്നു

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അണക്കെട്ട് കേന്ദ്രീകരിച്ച് നടപ്പാക്കാനിരിക്കുന്ന പുതിയ വിനോദസഞ്ചാര പദ്ധതിയായ കാഞ്ഞിരപ്പുഴ ഡാം ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്‍ഡന്‍ ആന്‍ഡ് വാട്ടര്‍തീം പാര്‍ക്കിന്റെ ഏകദേശ അടങ്കല്‍ തുക 156 കോടിയായി ഉയര്‍ന്നു. മാലിന്യ സംസ്‌കരണ കേന്ദ്രമടക്കം അടിസ്ഥാനസൗകര്യങ്ങള്‍ വേണമെന്ന പുതിയ വിനോദ സഞ്ചാര…

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രണ്ട് അധ്യാപികമാരുടെ ഫോണുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകർ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാൽ ഇത് പാലിക്കാൻ അപൂർവ്വം ചിലർ മടി കാണിക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.…

error: Content is protected !!