മണ്ണാര്‍ക്കാട് : ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ ബൂത്തുകളും ഹരിത ബൂ ത്തുകളാവണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ലോകസഭ തെരഞ്ഞെടുപ്പ് ഹരിത തെരഞ്ഞെടുപ്പായി മാറ്റുക, ഫ്ളക്സ് നിരോധനം ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേ ശം. പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയ പ്രചാര ണ സാമഗ്രികള്‍ക്കായി പുന:ചംക്രമണം സാധ്യമല്ലാത്ത പി.വി.സി, ഫ്ളക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ല.
100 ശതമാനം കോട്ടണ്‍/പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍/ റീസൈക്കിള്‍ ചെയ്യാവുന്ന പോളി എഥിലിന്‍ തുടങ്ങിയവ പ്രചാരണ സാമഗ്രികളായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ യില്‍ പി.വി.സി-ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലി നീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍/ക്യൂ.ആര്‍ കോഡും ഉണ്ടായിരിക്കണം.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ച കോട്ടണ്‍ നിര്‍മിക്കുന്ന/വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ ,മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുഖേന കോട്ടണ്‍ വസ്തുക്കളുടെ സാമ്പിളുകള്‍ ടെക്സ്റ്റൈല്‍ കമ്മിറ്റിയില്‍നിന്നും പരി ശോധിച്ച് 100 ശതമാനം കോട്ടണ്‍ ആണെന്ന സാക്ഷ്യപ്പെടുത്തല്‍ നേടണം. പോളി എഥി ലിന്‍ നിര്‍മിക്കുന്ന/വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ പോളി എഥിലിന്‍ വസ്തുക്കള്‍ സി.ഐ.പി.ഇ.റ്റി(സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കല്‍സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി)യില്‍ നിന്നും പി.വി.സി-ഫ്രീ, റീസൈക്ലബിള്‍ പോളി എഥിലിന്‍ എന്നും സാക്ഷ്യപ്പെടുത്തല്‍ നേടണം. സാക്ഷ്യപ്പെടുത്തിയ പ്രസ്തുത വസ്തുക്കളാണ് പ്രിന്റിങ്ങിന് ഉപയോഗിക്കുന്നതെന്ന് പ്രിന്റിങ് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.
ഉപയോഗശേഷമുള്ള പോളി എഥിലിന്‍ ബാനറുകളും ഹോര്‍ഡിങ്ങുകളും പുന:ചംക്ര മണത്തിനായി ഹരിതകര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കി കൈമാറണം. ഇവ ഹരിത കര്‍മ്മസേന ക്ലീന്‍ കേരള കമ്പനിക്ക് നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗ ത്തില്‍ എ. പ്രഭാകരന്‍ എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ സച്ചിന്‍ കൃഷ്ണ (ആര്‍.ആര്‍), എ.ഡി .എം സി. ബിജു, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി. വരുണ്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാതല പ്രിന്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, കെ.എ.ടി.എ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.