അറ്റകുറ്റപണി: നാളെ ഗതാഗത നിയന്ത്രണം

മണ്ണാര്‍ക്കാട് : കുമരംപൂത്തൂര്‍ – ഒലിപ്പുഴ റോഡില്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ അറ്റ കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 2) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കു ന്നത് വരെ ചുങ്കം യു.പി. സ്‌കൂളിന് സമീപം, വേങ്ങ അരിയൂര്‍ സഹകരണ ബാങ്കിന് സമീ പം, കാട്ടുകുളം ടൗണ്‍, അലനല്ലൂര്‍ വില്ലേജ് ഓഫീസിനു സമീപം എന്നിവിടങ്ങളില്‍ ഗതാ ഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് പരി പാലന ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

അരിയൂര്‍ അമ്പാഴക്കോട് പൊതുവപ്പാടം റോഡിലെ ആദ്യ 300 മീറ്ററില്‍ അറ്റകുറ്റപ്പണിക ള്‍ നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 2) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഭാഗീകമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പാലക്കാട് പൊതുമരാമ ത്ത് വകുപ്പ് നിരത്ത് പരിപാലന ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഒറ്റപ്പാലം – മണ്ണാര്‍ക്കാട് (തിരുവാഴിയോട്-ആര്യമ്പാവ്) റോഡില്‍ ശ്രീകൃഷ്ണപുരം ടൗണി ല്‍ വള്ളുവനാട് ഹോസ്പിറ്റലിന് സമീപം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (ശനിയാഴ്ച) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പ്രസ്തുത സ്ഥലത്ത് ഭാഗീകമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!