Day: March 10, 2024

കല്ലംചോലയില്‍ തീപിടിത്തത്തില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണശാല കത്തിനശിച്ചു, 25 ലക്ഷം രൂപയുടെ നഷ്ടം

മണ്ണാര്‍ക്കാട്: കരാകുര്‍ശ്ശി കല്ലംചോലയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലുണ്ടായ തീ പിടിത്തത്തില്‍ വന്‍നാശനഷ്ടം. വാഴേമ്പ്രം തൊഴാല പുത്തന്‍പുരയില്‍ ടി.സി. കുര്യ ന്റെ തൊഴാല ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഓടും ഷീറ്റും മേഞ്ഞ കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നു. വീട്…

കുടുംബത്തോടൊപ്പം പുഴയില്‍ കുളിക്കാനെത്തിയ എസ്.ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പാലക്കാട് : കൊപ്പം പൊലിസ് സ്റ്റേഷന്‍ എസ്.ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു. എസ്.ഐ. സുബീഷ് മോനാണ് പുലാമന്തോള്‍ പാലത്തിന് താഴെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കുടുംബവുമായി പുഴയിലേക്ക് കുളിക്കാന്‍ എത്തിയ തായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍…

അട്ടപ്പാടി ചുരത്തില്‍ കുരിശിന്റെ വഴി യാത്ര

മണ്ണാര്‍ക്കാട്: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകള്‍ പുതുക്കി അട്ടപ്പാടി ചുരത്തിലൂടെ കുരിശിന്റെ വഴി ആചരിച്ചു.സുല്‍ത്താന്‍പേട്ട രൂപതയുടെ നേതൃത്വത്തിലാണ് അട്ടപ്പാ ടി ചുരത്തിലൂടെയുള്ള 18-ാമത് കുരിശിന്റെ വഴി ആചരിച്ചത്.1500ലധികം വിശ്വാസിക ള്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ ഒമ്പതിന് തെങ്കര സെയ്ന്റ് ജോസഫ്സ് ദേവാലയത്തില്‍ നിന്ന്…

മുസ്ലിം ലീഗ് ജനകീയ സമര യാത്ര സമാപിച്ചു

മണ്ണാര്‍ക്കാട്: സംഘബോധത്തിലൂടെ ശക്തരാവുക എന്ന പ്രമേയത്തില്‍ മുസ്‌ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ സമരയാത്രക്ക് ഉജ്ജ്വല സമാപനം. വൈകുന്നേരം ഏഴ് മണിക്ക് നെല്ലിപ്പുഴയില്‍ നിന്നും തുടങ്ങിയ സമരയാത്ര യുടെ സമാപന റാലി പാര്‍ട്ടിയുടെ സംഘശക്തി വിളിച്ചോതുന്നതായി. നൂറുകണക്കിന്…

മുരുകാഷ്ടക കീര്‍ത്തനം ശിലാഫലകം അനാച്ഛാദനം ചെയ്തു

പാലക്കാട് : വണ്ടാഴി സ്വദേശിയായ കവി മാലംകൊട്ടെ മുരുകന്‍ നായര്‍ രചിച്ച മുരുകാഷ്ടക കീര്‍ത്തനം ആലേഖനം ചെയ്ത ശിലാഫലകം കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചു. ദേവസ്വം ചെയര്‍മാന്‍ സി.ഗോപിനാഥന്‍ അനാച്ഛാദനം ചെയ്തു. കവിയുടെ കൊച്ചുമകള്‍ ഡോ.ഭാമിനി ചെറുകാട് അധ്യക്ഷയായി. ദേവസ്വം…

തിരിച്ചെടുക്കാവുന്ന പാല്‍ കവര്‍ സംവിധാനത്തിലേക്ക് മില്‍മ മാറണമെന്ന് മന്ത്രിയുടെ നിര്‍ദ്ദേശം

പാലക്കാട് : തിരിച്ചെടുക്കാവുന്ന പാല്‍ കവര്‍ സംവിധാനത്തിലേക്ക് മില്‍മ മാറണമെ ന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്ന നിലയില്‍ തന്റെ അഭ്യര്‍ത്ഥനയെന്ന് മന്ത്രി എം.ബി. രാജേഷ്. പരിസര ശുചിത്വത്തില്‍ ഏറ്റവും വലിയ വെല്ലുവിളി പുനഃചം ക്രമണം സാധ്യമല്ലാത്ത പ്ലാസ്റ്റിക്കാണ്. മില്‍മ…

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച ആയുര്‍ വേദ ആശുപത്രി ടെക്‌നിക്കല്‍ സ്‌കൂള്‍ റോഡ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. വൈസ്…

മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ കോളുകള്‍

പാലക്കാട് : മൊബൈല്‍ നമ്പര്‍ രണ്ടുമണിക്കൂറിനുള്ളില്‍ ബ്ലോക്ക് ചെയ്യുമെന്ന് ഉപഭോ ക്താക്കളെ ഭീഷണിപ്പെടുത്തി ടെലികോം അതോറിറ്റിയുടെ പേരില്‍ ഫോണ്‍കോള്‍ വരുന്നതായി പരാതി. മുംബൈ ട്രായ് ഓഫിസില്‍ നിന്ന് അതിഥിമിശ്ര എന്ന പേരിലാണ് ഫോണ്‍കോള്‍. മലയാളത്തിലാണ് സംസാരം. മുംബൈകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില തട്ടിപ്പു…

വന്യജീവികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ വനത്തില്‍ കുളം ഒരുക്കി

മണ്ണാര്‍ക്കാട് : വേനല്‍കനത്തതോടെ വന്യജീവികള്‍ കുടിവെള്ളം തേടി നാട്ടിലേക്കി റങ്ങാതിരിക്കാന്‍ വനത്തിനുള്ളില്‍ കുളം നിര്‍മിച്ചു. സൈലന്റ്വാലി വനത്തില്‍ കര ടിയോട് ഭാഗത്താണ് സൈലന്റ്വാലി റെയ്ഞ്ചും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി കുളം ഒരുക്കിയത്. വനത്തില്‍ നിന്നും കരടിയോട് വഴി കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്ന…

error: Content is protected !!