അലനല്ലൂര്‍: കെ.എസ്.യു. പാലക്കാഴി യൂണിറ്റിന്റെ നേതൃത്വത്തില്‍ വഖഫ് ഭേദഗതി ബില്‍ കത്തിക്കലും ഗുജറാത്ത് വംശഹത്യയുടെ ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സെക്രട്ടറി ജിജേഷ് മുഖ്യപ്രഭാഷണം നടത്തി. ഇ.ഷഹ്മാന്‍ അധ്യക്ഷനായി. നേതാക്കളായ ടി.കെ ഷരീഫ്, സി.വേലു, ആര്‍.റിഫ്‌വാന്‍, ടി.കെ ഉസ്മാന്‍, കെ.അഫീഫ്, പി.അന്‍ഷിന്‍, പി.പി ഫയാസ്, കെ.ഹമീദ്, കെ.ടി ഉണ്ണീന്‍കുട്ടി, കെ.നാസര്‍, കെ.പി അസീസ്, കെ.പി റയാന്‍, ഷാമില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
