മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ എട്ടാമത് വാര്‍ഷികാഘോ ഷവും, സേവ് ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോണ്‍ പ്രീ പ്രൈമറി സ്‌കുളിന്റെ ഒന്നാം വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി. സര്‍ക്കാറില്‍ നിന്നും വിവിധ അംഗീകാരങ്ങള്‍ നേടിയ മണ്ണാര്‍ക്കാട് നഗരസഭക്കുള്ള സേവിന്റെ സ്‌നേഹോപഹാരം ടി.കെ അബൂബക്കര്‍ ബാവിക്ക നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീറിന് നല്‍കി. പട്ടുറുമാല്‍ ഫെയിം പെരിഞ്ചോളം സ്വദേശി കുമാരി ആയിശ ഫില്‍വ മുഖ്യാതിഥിയായി. എം.പുരുഷോത്തമന്‍, ഹമീദ് പാറക്കല്‍, ബഷീര്‍ കുറുവണ്ണ, നഷീദ്.പി, കൃഷ്ണകുമാര്‍, അബ്ദുല്‍ ഹാദി, ശിവപ്രകാശ്, അസ് ലം അച്ചു, അബ്ദുറഹ്മാന്‍, ഉമ്മര്‍ റീഗല്‍, സി.ഷൗക്കത്ത് പങ്കെടുത്തു.