നിമിഷം പ്രതി മാറി മാറിയുന്ന ഒരു വാര്‍ത്താ ലോകമാണിത്. പൗരാണിക മനുഷ്യന്‍ വര്‍ത്തക സംഘങ്ങളില്‍ നിന്നും വാര്‍ത്ത കളുടെ ചൂടും ചൂരും അനുഭവിച്ചറിഞ്ഞപ്പോള്‍ വിവര സാങ്കേതിക വിദ്യയുടെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുടെ ചുവടു പിടിച്ചാണ് പുതു തലമുറ വാര്‍ത്താ പ്രഭാതങ്ങളിലേക്ക് ഉണരുന്നത്.ലോകത്തെ തന്നെ മാറ്റിമറിക്കുന്ന സാര്‍വ്വദേശീയ സംഭവ വികാസങ്ങളേക്കാള്‍ നമ്മുടെ അയല്‍പക്കത്തെ ചെറു ചലനങ്ങളെ സാകൂതം വീക്ഷിക്കുന്നവരാ ണ് നാം ഓരോരുത്തരും.
വാര്‍ത്തകള്‍ അറിയാന്‍ വഴികളേറെയുണ്ട്.അച്ചടി മാധ്യമങ്ങളെ മറികടന്ന് അഭൂതപൂര്‍വ്വമായ വളര്‍ച്ചയുമായി നവമാധ്യമങ്ങള്‍ മുന്നോട്ട് കുതിക്കുമ്പോള്‍ വാര്‍ത്താവഴികള്‍ വിശാലമാകുന്നു.ആ വഴിയിലൊന്നില്‍ നിന്നാണ് നിറം ചേര്‍ക്കാത്ത നേരുമായി Unveil Newser (അണ്‍വെയില്‍ ന്യൂസര്‍) നിങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
ആധുനിക വിവര സാങ്കേതിക വിദ്യയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തി മണ്ണാര്‍ക്കാടന്‍ ഗ്രാമീണതയുടെ ചെറു സ്പന്ദന ങ്ങള്‍ പോലും ഒപ്പിയെടുത്ത് വാര്‍ത്തകളായി നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.ഈ നാടിന്റെ രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക മേഖലകളിലെ ഓരോ ചലനങ്ങളും കലര്‍പ്പില്ലാതെ,ഏച്ചുകെട്ടലില്ലാതെ അണ്‍ വെയ്ല്‍ ന്യൂസര്‍ നിങ്ങളിലേക്ക് എത്തിക്കും.മാറുന്ന ലോകത്ത് വായനയും മാറുകയാണ്.ഈ തിരിച്ചറിവില്‍ നിന്നാണ് മണ്ണാര്‍ക്കാടിന് ഒരു ഓണ്‍ലൈന്‍ പത്രം എന്ന ആശയവുമായി ഞങ്ങളെത്തിയിരിക്കു ന്നത്.