കുമരംപുത്തൂര്‍: അക്കാദമിക മികവിലും ജനപങ്കാളിത്തത്തിലും ശ്രദ്ധേയമായി പയ്യനെ ടം ജി.എല്‍.പി. സ്കൂളിലെ അക്കാദമിക് എക്സലന്‍സ് എക്സ്പോ. അക്കിപ്പാടം, പാണ്ടിക്കാട്, കാക്കത്തിരുത്തി, കുളര്‍മുണ്ട, പയ്യനെടം. കാവ്, പുതുക്കുടി തുടങ്ങിയ ആറുകേന്ദ്രങ്ങളിലാണ് എക്സ്പോ നടന്നത്. ഓരോ കേന്ദ്രത്തിലും അതത് പ്രദേശത്തെ വിദ്യാര്‍ഥികളുടെ റോഡ്ഷോ, മലയാളം സ്കിറ്റ്, ശാസ്ത്രനാടകം, സംഗീതശില്പം, ശാസ്ത്രപരിക്ഷണങ്ങള് തുടങ്ങിയവ നടന്നു. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്, സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം.നൗഫല്‍ തങ്ങള്‍, പഞ്ചായത്ത് അംഗം പി.അജിത്ത്, സാഹിത്യകാരന് കെ.പി.എസ്.പയ്യനെടം, പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍, എസ്.എം.സി. ചെയര്മാന് വി.സത്യന്, എം.പി.ടി.എ. പ്രസിഡന്റ് നുസൈബ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് എം.എന്‍.കൃഷ്ണകുമാര്‍, അധ്യാപകരായ വി.പി.ഹംസക്കുട്ടി, പി.എ.കദീജ ബീവി, പി.ഡി.സരളാദേവി, എം.ലത, വി.ആര്.കവിത, പി.നിത്യ, ബിനിമോള്‍, ഷാഹിറ, ബിന്ദുമോള്‍, പ്രീത. ഓമന, ജിതീഷ, അബ്ദുള്ളകോയ തുടങ്ങിയവര്‍ നേതൃത്വം നല്കി.
