Day: March 23, 2024

റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: എം.ഇ.എസ് മണ്ണാര്‍ക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറ്റിയമ്പത് കുടുംബങ്ങള്‍ക്ക് റംസാന്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. എം.ഇ.എസ് കല്ലടി കോളജില്‍ നടന്ന ചടങ്ങില്‍ കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ. സി.കെ സയ്യിദ് അലി, എം.ഇ.എസ് ജില്ലാ ട്രഷറര്‍ കെ.പി…

ട്രാഫിക് പൊലിസിന് കുടകള്‍ സമ്മാനിച്ച് വസന്തം വെഡ്ഡിംഗ് കാസില്‍

മണ്ണാര്‍ക്കാട് : കത്തുന്ന വേനലില്‍ നിരത്തുകളില്‍ ഗതാഗതം നിയന്ത്രിക്കുന്ന മണ്ണാര്‍ക്കാ ട് ട്രാഫിക് പൊലിസിന് തണലേകാന്‍ വസന്തം വെഡ്ഡിംഗ് കാസില്‍ കുടകള്‍ സമ്മാനി ച്ചു. നഗരത്തില്‍ കെ.ടി.എം ഹൈസ്‌കൂളിന് മുന്‍വശത്തുള്ള വസന്തം വെഡ്ഡിംഗ് കാസി ല്‍ ഷോറൂമില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ്…

അമ്മയാകാന്‍ ഇനി ആശങ്കവേണ്ട; മികവാര്‍ന്ന പ്രസവപരിചരണം മദര്‍കെയര്‍ ആശുപത്രിയില്‍

മണ്ണാര്‍ക്കാട് : സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് സമഗ്രമായ സേവനങ്ങളും ഗുണനിലവാരമുള്ള പരിചരണവും പ്രദാനം ചെയ്ത് മദര്‍കെയര്‍ ആശുപത്രിയിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം. സ്ത്രീരോഗ ചികിത്സയില്‍ വിദഗ്ദ്ധ രും പരിചയസമ്പന്നരുമായ ഗൈനക്കളജിസ്റ്റുമാരുടെ സേവനം ഈ വിഭാഗത്തിലുണ്ട്. പ്രശസ്ത ഗൈനക്കോളജിസ്റ്റുമാരായ ഡോ.എം.എസ്.ആനീസ്, ഡോ.ആസ്യാ നാസര്‍,…

മൊബൈല്‍ ഫോണുകള്‍ക്ക് വിലക്കുറവുമായി ഇമേജില്‍ മെഗാമാര്‍ച്ച് ഓഫര്‍ തുടങ്ങി

മണ്ണാര്‍ക്കാട് : സ്മാര്‍ട്ട് ഫോണുകള്‍ക്ക് അതിശയിപ്പിക്കുന്ന വിലക്കുറവുമായി മണ്ണാര്‍ ക്കാട് ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യുട്ടേഴ്‌സില്‍ മഹാമാര്‍ച്ച് ഓഫര്‍ തുടങ്ങി. സാംസങ്ങ്, ആപ്പിള്‍ ഐഫോണ്‍, വിവോ,റിയല്‍മി, റെഡ്മി, ഒപ്പോ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ വ്യത്യസ്ത മോഡലുകളാണ് വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. സാംസങ്…

മനംനിറച്ച് പനങ്കുര്‍ശ്ശി പൂരം

ചെത്തല്ലൂര്‍ : നാട്ടുവഴികളെ നിറച്ചാര്‍ത്തണിയിച്ച ദേശവേലകളുടെ എഴുന്നെള്ളത്തോ ടെ ചെത്തല്ലൂര്‍ പനങ്കുറുശ്ശി ഭഗവതി ക്ഷേത്രത്തില്‍ പൂരം ആഘോഷിച്ചു. ഉരുകിയൊ ലിക്കുന്ന മീനച്ചൂടിനേയും വകവെയ്ക്കാതെയെത്തിയ പുരുഷാരത്തിന് പൂരക്കാഴ്ചകള്‍ വിസ്മയമായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ദേശങ്ങളില്‍ നിന്നും വേലകള്‍പുറപ്പെട്ടു. ഗജവീരന്‍മാരും വാദ്യമേളങ്ങളും ആവേശംപകര്‍ന്നു. പ്രധാനവഴിയും…

എല്‍.ഡി.എഫ്. മണ്ണാര്‍ക്കാട് നൈറ്റ്മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട് : പൗരത്വഭേദഗതി നിയമത്തിനെതിരെ എല്‍.ഡി.എഫ്. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി നഗരത്തില്‍ രാത്രിമാര്‍ച്ച് നടത്തി. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.കെ.ശശി, മറ്റു നേതാക്കളായ ശോഭന്‍കുമാര്‍, എ.കെ. അബ്ദുള്‍ അസീസ്, പി.ശെല്‍വന്‍, ഷൗക്കത്തലി…

മലയോര ഹൈവേ പദ്ധതി: ജില്ലയിലെ ആദ്യറീച്ച് നിര്‍മാണം തുടങ്ങാന്‍ വൈകിയേക്കും

മണ്ണാര്‍ക്കാട് : നിര്‍ദിഷ്ട മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിര്‍ മാണം ഇനിയും തുടങ്ങിയില്ല. മൂന്ന് മാസം കൊണ്ട് നിര്‍മാണപ്രവൃത്തികള്‍ ആരംഭി ക്കാന്‍ കഴിയുമെന്നാണ് നവംബര്‍ 17ന് അലനല്ലൂരില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കേരള റോഡ് ഫണ്ട്…

അവധിദിവസങ്ങളില്‍ സന്ദര്‍ശകരുടെ ഒഴുക്ക്:കുരുത്തിച്ചാലില്‍ നിയന്ത്രണമാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സബ് കലക്ടര്‍ക്ക് കത്ത് നല്‍കി

മണ്ണാര്‍ക്കാട് : അപകടമുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ അവധി ദിവസങ്ങളില്‍ കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ പ്രദേശത്തേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. തിരക്ക് കണ ക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം സബ് കലക്ടര്‍ക്ക് കത്ത് നല്‍കിയതായി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അറിയിച്ചു. ജില്ലയുടെ…

error: Content is protected !!