കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഊന്നുവടിയും കിടക്കവിരിയും വിതരണം ചെയ്തു. വയോജന ആരോഗ്യപരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലു ലക്ഷം രൂപ വിനിയോഗിച്ച് അറുനൂറ് പേര്‍ക്കാണ് ഊന്നുവടിയും കിടക്കവരിയും നല്‍കിയത്. ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് ഉദ്ഘാ ടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ ഓഫിസര്‍ ഡോ.സോഫിയ, ജനപ്രതിനിധികളായ നിജോ വര്‍ഗീസ്, നസീമ ഐനെല്ലി, സി.കെ.സുബൈര്‍, ജെഎച്ച്‌ഐ പി.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.