Day: March 30, 2024

അന്തരിച്ചു

അലനല്ലൂര്‍ : പൗര പ്രമുഖനും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കര്‍ക്കിടാംകുന്ന് ഉണ്ണിയാലിലെ പാറോക്കോട്ട് ഗീതാജ്ഞലി യില്‍ എ.എസ്.എന്‍ നായര്‍ എന്ന എ.ശങ്കരനാരായണന്‍ നായര്‍ (84). പി.എ.ടു ബ്രിഗെഡി യര്‍, മിലിട്ടറി എഞ്ചിനീയറിങ് എന്നിവയില്‍ സേവനം…

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മണ്ണാര്‍ക്കാട് : ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടോപ്പാടം കൊടുവാളിപ്പുറം ചക്കാലകുന്നന്‍ കുഞ്ഞിക്കോയയുടെ മകന്‍ സുനീര്‍ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ കരിമ്പുഴ കോട്ടപ്പുറത്ത് വെച്ചായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ കമ്പനിയില്‍ ജോലി കഴിഞ്ഞ്…

നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വര്‍ണ്ണാഭമായി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വര്‍ണ്ണാഭമായി. ഗ്രാമവഴികള്‍ കടന്നെത്തിയ ദേശവേലകള്‍ തൃപുരാന്ത കന്‍ ക്ഷേത്രങ്കണത്തില്‍ സംഗമിച്ച കാഴ്ച പൂരപ്രേമികള്‍ക്ക് ആസ്വാദനവിരുന്നായി. ആനയും വാദ്യങ്ങളും പൂതന്‍, തിറ, നൃത്തരൂപങ്ങളെല്ലാം ഉത്സവത്തിന് ചന്തമേകി. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക്…

അഞ്ചാമത് സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി

കാഞ്ഞിരപ്പുഴ : പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്‍സ് പൊലിസ് യൂനിറ്റുകളുടെ നേതൃത്വത്തിലുള്ള അഞ്ചാമത് സ്‌നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി. പൊറ്റശ്ശേരി നരിയങ്കോടുള്ള മൂന്ന് സഹപാഠികളടങ്ങുന്ന കുടുംബത്തിനാണ് വീട് നിര്‍മ്മിക്കുന്നത്. സ്‌കൂളില്‍നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പി.സി.…

പോളിങ് ബൂത്ത് ക്രമനമ്പര്‍ കണ്ടെത്താന്‍ ചെയ്യേണ്ടത്

പാലക്കാട്: പോളിങ് ബൂത്ത് ക്രമനമ്പര്‍ voters.eci.gov.in വഴിയും 1950 ടോള്‍ ഫ്രീ നമ്പര്‍ വഴിയും വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും ലഭിക്കുന്നതാണ്. പോളിങ് ബൂത്ത് ക്രമനമ്പര്‍ കണ്ടെത്താന്‍ voters.eci.gov.in ല്‍ സെര്‍ച്ച് ഇന്‍ ഇലക്ട്രോള്‍ റോള്‍ ഓപ്ഷനില്‍ വോട്ടര്‍ ഐ.ഡി നമ്പര്‍ നല്‍കി തിരയുകയോ അല്ലെങ്കില്‍…

റബ്ബര്‍ പുകപുരയ്ക്ക് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ അക്കിയാംപാടത്ത് റബ്ബര്‍പുകപുരയ്ക്ക് തീപിടിച്ച് വന്‍നാശനഷ്ടം. 2,70,000രൂപയുടെ റബ്ബര്‍ഷീറ്റുകള്‍ കത്തിനശിച്ചു. കോണ്‍ക്രീറ്റ് കൊണ്ടുള്ള കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ വൈകിട്ട് 5.15ഓടെ യാണ് തൃക്കള്ളൂര്‍ അക്കിമ്പാടം കമ്മളം കുന്നില്‍ ഷഹലത്തിന്റെ ഉടമസ്ഥതയിലുള്ളപുകപുരയ്ക്ക് തീപിടിച്ചത്. ഒഴിഞ്ഞ സ്ഥലത്താണ് പുകപ്പുര…

കരിമ്പ മണ്ഡലത്തില്‍ എന്‍.ഡി.എ. ബൂത്ത് കണ്‍വെന്‍ഷനുകള്‍ തുടങ്ങി

കരിമ്പ: പാലക്കാട് ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള ബൂത്ത് കണ്‍വെന്‍ഷനുകള്‍ കരിമ്പ മണ്ഡലത്തില്‍ തുടങ്ങി. 66-ാം നമ്പര്‍ ബൂത്ത് കണ്‍വെന്‍ഷന്‍ ബി.ജെ.പി. ജില്ലാ സെക്രട്ടറി രവി അടിയ ത്ത് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ രമേഷ്…

വിസ്ഡം എടത്തനാട്ടുകര മണ്ഡലം ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

്അലനല്ലൂര്‍ : വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എടത്തനാട്ടുകര മണ്ഡലം ഇഫ്താര്‍ മീറ്റ് ദാറുല്‍ ഖുര്‍ആനില്‍ നടന്നു. വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി അധ്യക്ഷനായി. എം.അബ്ദു റസാഖ് സല ഫി ക്ലാസ്സെടുത്തു. മണ്ഡലം…

നെന്മാറ-വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതി നല്‍കി

പാലക്കാട് : നെന്മാറ-വല്ലങ്ങി വേലകള്‍ക്ക് വെടിക്കെട്ടിന് അനുമതി നല്‍കിയതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. നെന്മാറയില്‍ ഏപ്രില്‍ ഒന്നിന് വൈകിട്ട് 7.30 നും ഏപ്രില്‍ രണ്ടിന് വൈകിട്ട് 4.50 നും 6.30 നും ഏഴിനും ഇടയിലുള്ള സമയത്തും ഏപ്രില്‍ മൂന്നിന് രാവിലെ…

യുഡിഎഫ് ജനപ്രതിനിധികള്‍ പ്രതിഷേധ സംഗമം നടത്തി

കോട്ടോപ്പാടം : തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന സംസ്ഥാന ധനവകുപ്പിന്റെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികള്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായിട്ടും തദ്ദേശ സ്വയം ഭരണ…

error: Content is protected !!