മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അണക്കെട്ട് കേന്ദ്രീകരിച്ച് നടപ്പാക്കാനിരിക്കുന്ന പുതിയ വിനോദസഞ്ചാര പദ്ധതിയായ കാഞ്ഞിരപ്പുഴ ഡാം ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്‍ഡന്‍ ആന്‍ഡ് വാട്ടര്‍തീം പാര്‍ക്കിന്റെ ഏകദേശ അടങ്കല്‍ തുക 156 കോടിയായി ഉയര്‍ന്നു. മാലിന്യ സംസ്‌കരണ കേന്ദ്രമടക്കം അടിസ്ഥാനസൗകര്യങ്ങള്‍ വേണമെന്ന പുതിയ വിനോദ സഞ്ചാര നയപ്രകാരം ഭേദഗതി വരുത്തിയതോടെയാണ് തുക വര്‍ധിച്ചത്. സാമ്പത്തിക വിശകലന റിപ്പോര്‍ട്ടും ഭേദഗതി വരുത്തിയ വിശദമായ പദ്ധതിരേഖയും കേരള ഇറി ഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന് (കെ.ഐ.ഐ.ഡി.സി) കാ ഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ സമര്‍പ്പിച്ചു.

ഇടുക്കിയിലെ ഈസ്റ്റേണ്‍ ടൂറിസം ഡെവലപ്പ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും കോഴിക്കോടുള്ള എഫ്.എസ്.ഐ.ടി റെഡിഫൈന്‍ ഡെസ്റ്റിനേഷന്‍സ് പ്രൈവറ്റ് ലിമി റ്റഡുമാണ് പദ്ധതി നടപ്പിലാക്കാന്‍ രംഗത്തുള്ളത്. ഇവര്‍ സാധ്യതാ പഠനം നടത്തി മാസ ങ്ങള്‍ക്ക് മുന്‍പ് സമര്‍പ്പിച്ച ആദ്യ പദ്ധതി റിപ്പോര്‍ട്ടില്‍ 100 കോടിരൂപയായിരുന്നു ഉള്‍പ്പെ ടുത്തിയിരുന്നത്.ഏകദേശപദ്ധതി ചെലവ് കണക്കാക്കിയുള്ള രേഖയാണ് ഏജന്‍സികള്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നു കാണിച്ച് കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇതിനു മറുപടികത്തുനല്‍കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ സാമ്പത്തികവിശകലനവും നിര്‍ദിഷ്ട ഘടകങ്ങള്‍ക്ക് ആവശ്യമായ പ്രദേശവും ഉള്‍പ്പെടു ത്തിയുള്ള പുതിയ പദ്ധതിരേഖ സമര്‍പ്പിച്ചത്.

മൃഗശാല, പക്ഷി,ചിത്രശലഭപാര്‍ക്ക്, മറൈന്‍ അക്വോറിയം, സ്നോപാര്‍ക്ക്, വാട്ടര്‍തീം പാര്‍ക്ക്, കണ്ണാടി തൂക്കുപാലം, സിപ്പ്ലൈന്‍ ഉള്‍പ്പടെയാണ് വിഭാവനം ചെയ്യുന്നത്. അമ്പ ത് ഏക്കര്‍ ഭൂമിയാണ് പദ്ധതിയ്ക്കായി വിനിയോഗിക്കുക. ഇത്രയും സ്ഥലം ഉദ്യാനത്തിന് ഇരുവശത്തും ജലസേചനവകുപ്പ് ഓഫിസിന് പരിസരത്തുമായി വെറുതെ കിടക്കുന്നു ണ്ട്. നിര്‍ദിഷ്ടസ്ഥലം കൈമാറിയാല്‍ രണ്ട് വര്‍ഷം കൊണ്ട് പദ്ധതിയാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു.

ഒമ്പതേക്കറിലായി ഉദ്യാനം, കുട്ടികളുടെ പാര്‍ക്ക്, ബോട്ട് സവാരി എന്നിവയാണ് നില വില്‍ കാഞ്ഞിരപ്പുഴയിലുള്ളത്. കെ.ശാന്തകുമാരി എം.എല്‍.എ.യുടെ നേതൃത്വത്തിലാ ണ് പദ്ധതിപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. അണക്കെട്ടുകളോട് ചേര്‍ന്ന് ഉപ യോഗശൂന്യമായ സ്ഥലത്ത് വിനോദസഞ്ചാരവികസനം നടപ്പാക്കണമെന്ന പുതിയ നയം ജില്ലയിലെ വിനോദസഞ്ചാരമേഖലയുടെ പ്രതീക്ഷകള്‍ക്കും കരുത്തേകുന്നു. പുതിയ പദ്ധതിക്ക് അനുമതിലഭ്യമാകുന്നപക്ഷം സ്വകാര്യപങ്കാളിത്തത്തോടെയുള്ള സംസ്ഥാ നത്തെ ഏറ്റവും വലിയ വിനോദസഞ്ചാരപദ്ധതിയാകും കാഞ്ഞിരപ്പുഴയില്‍ നടപ്പി ലാവുകയെന്ന് ജലസേചനവകുപ്പ് അധികൃതര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!