മണ്ണാര്‍ക്കാട്: ഒരുദിവസം 50 ഡ്രൈവിങ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് സമിതി ഇന്നലെ നടന്ന ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌കരിച്ചു. തെങ്കര പുഞ്ചക്കോട് ഡ്രൈവിങ് ടെസ്റ്റ് നടന്ന സ്ഥലത്ത് വകുപ്പിനെതിരെയും മന്ത്രിക്കെതിരെയും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പ്രതി ഷേധമുദ്രാവാക്യം മുഴക്കി. 107 പേരാണ് ഇന്ന് ടെസ്റ്റിനെത്തിയത്. ഒരു മോട്ടോര്‍ വെഹി ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു കീഴില്‍ 60 പേര്‍ക്കാണ് ടെസ്റ്റെടുക്കാനുള്ള അനുമതിയുള്ളത്. മണ്ണാര്‍ക്കാട് ആര്‍.ടി.ഒ ഓഫീസിലുള്ള രണ്ട് എം.വി.ഐ.മാരില്‍ ഒരാള്‍ അവധിയിലാ യതിനാല്‍ 60പേരുടെ ടെസ്റ്റ് നടത്താനേ സാധിക്കുന്നുള്ളു. മന്ത്രിയുടെ നിര്‍ദേശവുമാ യതോടെ മറ്റുള്ളവര്‍ പ്രതിസന്ധിയിലായി. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധവും ബഹി ഷ്‌കരണവുമുണ്ടായത്. പിന്നീട് മന്ത്രിയുടെ പുതിയ ഉത്തരവു വന്നതോടെ ഉച്ചയ്ക്ക് രണ്ടോടെ ടെസ്റ്റ് തുടങ്ങി. 60പേര്‍ക്കാണ് അവസരമുണ്ടായത്. പുതിയ നിര്‍ദേശങ്ങളും പരിഷ്‌കാരങ്ങളും ഡ്രൈവിങ് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുന്നതായി ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് സമിതി മേഖലാ കമ്മിറ്റി ആരോപിച്ചു. രാവിലെ ടെസ്റ്റിനെത്തിയവ രില്‍ പലരും മാസങ്ങള്‍ക്ക് മുന്‍പേ ലേണേഴ്സ് ടെസ്റ്റ് പാസായവരാണ്. കൃത്യമായി പരി ശീലനം നല്‍കാനും കഴിയാത്ത സാഹചര്യമുണ്ട്. നിലവിലുള്ള അപകാതകള്‍ പരിഹ രിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നേതാക്കളായ രമേഷ് ഭാസ്‌കര്‍, അജിത്ത് വിശ്വം, ജംഷീര്‍, റസാഖ്, സഹജന്‍, ഹരിപ്രസാദ് ,ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!