പാലാട്ട് മില്‍ക്കിന്റെ ലോഗോപ്രകാശനം ചെയ്തു
ഒറ്റപ്പാലം: കേരളത്തിന്റെ ധനകാര്യഭൂപടത്തില്‍ ധനവിനിയോഗത്തിലെ മാതൃകാപ രമായ പ്രവര്‍ത്തനങ്ങളും സാമൂഹികപ്രതിബദ്ധതയിലൂന്നിയ സേവനങ്ങളാലും ജനമന സ്സുകളില്‍ ഇടംപിടിച്ച യു.ജി.എസ്. ഗ്രൂപ്പിന്റെ കുടുംബസംഗമം യു.ജി.എസിന്റെ ബ്രാന്‍ ഡ് അംബാസഡറും പ്രശസ്ത സിനിമാതാരവുമായ ഭാവന ഉദ്ഘാടനം ചെയ്തു. യു.ജി.എസി ന്റെ പുതിയ സംരഭമായ പിരമിഡ് അഗ്രോ മള്‍ട്ടി സ്‌റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി യുടെ കീഴില്‍ ആരംഭിക്കുന്ന പാലാട്ട് ഡയറി പ്രൊഡക്റ്റിസിന്റെ ഭാഗമായുള്ള പാലാട്ട് മില്‍ക്കിന്റെ ലോഗോ പ്രകാശനവും ഭാവന നിര്‍വഹിച്ചു.

2024-25 സാമ്പത്തികവര്‍ഷ ത്തെ വിവിധ പദ്ധതികളില്‍ കഴിവുതെളിയിച്ച മികച്ച സ്റ്റാഫുകള്‍ക്കുള്ള അവാര്‍ഡു കളും വിതരണം ചെയ്തു.മലയാള സിനിമയുടെ തറവാട് എന്നറിയപ്പെടുന്ന ഒറ്റപ്പാലം വരിക്കാശ്ശേരി മനയില്‍ നടന്ന കുടുംബ സംഗമത്തില്‍ യു.ജി.എസ്. ഗ്രൂപ്പ് മാനേജിംഗ് ഡറക്ടര്‍ അജിത് പാലാട്ട് അധ്യക്ഷനായി. പി.ആര്‍.ഒ. കെ.ശ്യാംകുമാര്‍, സുനില്‍ തെക്കേതില്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ കെ.കെ സുഹൈല്‍, ഓപ്പറേഷന്‍സ് മാനേജര്‍ രാജീവ്, സെയില്‍സ് മാനേജര്‍ ശാസ്തപ്രസാദ്, ഷമീര്‍ അലി, ഫിനാന്‍സ് മാനേജര്‍ ഹരീഷ്, വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍, സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
