അലനല്ലൂര്‍ : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിന്റെ സഹകരണത്തോടെ ചളവ മൈത്രി ലൈബ്രറിയില്‍ പ്രത്യേകം തയ്യാറാക്കിയ മലയാള സാഹിത്യത്തിലെ പ്രഗല്‍ഭരുടെ ചിത്രങ്ങളും, വിഖ്യാത കൃതികളിലെ അപൂര്‍വ്വ രംഗങ്ങളും ആവിഷ്‌ക്കരിച്ച് തയ്യാറാ ക്കിയ ചുമര്‍ ചിത്രങ്ങള്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത നാടിനു സമര്‍പ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ അധ്യക്ഷനാ യി. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നെയ്‌സി ബെന്നി, പി.രഞ്ജിത്ത്, സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.കെ അബ്ദുറഹിമാന്‍, പി. നീലകണ്ഠന്‍,പി.അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.