തച്ചമ്പാറ: മാട്ടം പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍തോട്ടത്തിലെ അടിക്കാടിന് തീപിടിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഏഴേക്കറോളം വരുന്ന തോട്ടത്തിലെ പകുതിയോളം ഭാഗത്ത് തീപിടിത്തമുണ്ടായി. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേന എത്തി തീയണച്ചു. ഒന്നരമണിക്കൂറോളം പ്രവര്‍ ത്തിച്ചു. കോട്ടോപ്പാടം പഞ്ചായത്തിലെ അരിയൂരില്‍ ഉച്ചയ്ക്ക് രണ്ടരയോടെ സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ അടിക്കാടിന് തീപിടിച്ചതും അഗ്നിരക്ഷാസന കെടുത്തി. അരയേക്ക ര്‍ വരുന്ന തോട്ടത്തില്‍ കുറച്ചുഭാഗത്താണ് അഗ്നിബാധയുണ്ടായത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ.സജിത് മോന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ മാരായ വി.നിഷാദ്, കെ.പ്രശാന്ത്, ജി.അജീഷ്, സി.ബ്രിജേഷ്, ഒ.എസ്.സുഭാഷ്, ഡ്രൈവ ര്‍മാരായ എം.ആര്‍.രാഗില്‍, ടി.ടി.സന്ദീപ്, ഹോംഗാര്‍ഡ് അനില്‍കുമാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.