കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍ വിദ്യാവിഷന്‍ പഠനോത്സ വത്തിന് മാളിക്കുന്ന് സെന്ററില്‍ സമാപനമായി. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.അശ്വതി അധ്യ ക്ഷയായി. സ്‌കിറ്റ്, പ്രഭാഷണം, കവിത ആലാപനം, ദേശഭക്തിഗാനം, ശാസ്ത്രപരീക്ഷ ണം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, ഹിന്ദി, ഉറുദു, അറബി, ഭാഷയുടെ പ്രാധാ ന്യം ഉള്‍ക്കൊള്ളുന്ന അവതരണങ്ങളും നടത്തി. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍, മാനേജര്‍ സി.പി.ഷിഹാബുദ്ധീന്‍, പ്രധാന അധ്യാപിക ടി.ശാലിനി, എം.പി.ടി.എ. പ്രസി ഡന്റ് കെ.പ്രീത, ബാലചന്ദ്രന്‍, ഭാസ്‌കരന്‍, അലവു, ഹംസ, ഒമേഗ ക്ലബ്ബ് ഭാരവാഹി ഫിറോസ് ബാബു, അധ്യാപകരായ കെ.പ്രമീള, ടി.എസ്.ശ്രീവത്സന്‍, ബിന്ദു.പി.വര്‍ഗ്ഗീസ്, കെ.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
