തിരുവനന്തപുരം: പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകർ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാൽ ഇത് പാലിക്കാൻ അപൂർവ്വം ചിലർ മടി കാണിക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആലപ്പുഴ ജില്ല യിലെ നെടുമുടി എൻ.എസ്.എസ്.എച്ച്.എസിലെ പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലു ണ്ടായി രുന്ന രണ്ടു അധ്യാപികമാരിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. മാർച്ച് ആറ് രാവിലെ 9.30 മുതൽ 12.15 വരെ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷാ രണ്ടാം ഭാഷയായ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നതിനിടെയാണ് അധ്യാപികമാരിൽ നിന്നും പരീക്ഷാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് രണ്ടു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഫോണുകൾ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാൻ തീരുമാനിച്ചിട്ടുണ്ടെ ന്നും മന്ത്രി അറിയിച്ചു.