മണ്ണാര്‍ക്കാട് : ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടോപ്പാടം കൊടുവാളിപ്പുറം ചക്കാലകുന്നന്‍ കുഞ്ഞിക്കോയയുടെ മകന്‍ സുനീര്‍ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ കരിമ്പുഴ കോട്ടപ്പുറത്ത് വെച്ചായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ കമ്പനിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാതാവ്: മറിയ. ഭാര്യ: മുനവ്വിറ. മകള്‍: നിദ.