അലനല്ലൂര്‍ : സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ അലനല്ലൂര്‍ പഞ്ചായത്ത് തല സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്ര സിഡന്റ് അയിഷാബി അധ്യക്ഷയായി. പി.ഇ.സി. ഇപ്ലിമെന്റിങ് ഓഫിസര്‍ ഇന്‍ചാര്‍ജ് ഷീജ, മണ്ണാര്‍ക്കാട് ബി.ആര്.സി. ട്രെയിനര്‍ പി.കുമാരന് മാസ്റ്റര്‍, ഹബീബുള്ള മാസ്റ്റര്‍, യുസഫ് മാസ്റ്റര്‍, ഉമ്മര്‍ മാസ്റ്റര്‍, ലിസി ടീച്ചര്‍, ഷമീര്‍ തോണിക്കര, ടി.ഹിമ വിശ്വന്, കെ. സുധ, പി.ദിവ്യ ടീച്ചര്‍, രമണി ടീച്ചര്‍, സിഞ്ചു ടീച്ചര്‍, ടി.പി ദിവ്യ, പി.കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പരിധിയിലെ 19 സ്കൂളുകളില്‍ നിന്നുള്ള പ്രധാന അധ്യാപകര്‍, എസ്.ആര്.ജി. കണ്‍വീനര്‍മാര്‍, പി.ടി.എ., എം.പി.ടി.എ. പ്രതിനിധികള്‍, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
