പാലക്കാട് : നെന്മാറ-വല്ലങ്ങി വേലകള്‍ക്ക് വെടിക്കെട്ടിന് അനുമതി നല്‍കിയതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. നെന്മാറയില്‍ ഏപ്രില്‍ ഒന്നിന് വൈകിട്ട് 7.30 നും ഏപ്രില്‍ രണ്ടിന് വൈകിട്ട് 4.50 നും 6.30 നും ഏഴിനും ഇടയിലുള്ള സമയത്തും ഏപ്രില്‍ മൂന്നിന് രാവിലെ ആറ് മുതല്‍ ഏഴ് വരെയും വല്ലങ്ങിയില്‍ ഏപ്രില്‍ രണ്ടിന് വൈകിട്ട് ആറ് മുതല്‍ 6.30 വരെയും ഏപ്രില്‍ മൂന്നിന് വൈകിട്ട് ആറ് മുതല്‍ 6.30 വരെയുമാണ് വെടിക്കെട്ടിന് അനുമതിയുള്ളത്. ഹൈക്കോടതിയുടെ പരാമര്‍ശം(8) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ പുനഃപരിശോധന നടത്തിയതില്‍ അപേ ക്ഷ നിരസിക്കാനുണ്ടായ പോരായ്മകള്‍ അപേക്ഷകന്‍ പരിഹരിച്ചതായി ബോധ്യപ്പെ ട്ടത്തിനാലാണ് വെടിക്കെട്ട് അനുമതി നല്‍കിയത്. 10,000 ഓലപ്പടക്കങ്ങള്‍, 200 മഴ ത്തോരണം, 300 മത്താപ്പ്, 300 ചൈനീസ് പടക്കങ്ങള്‍, 300 പൂത്തിരി എന്നിവ എണ്ണി തിട്ടപ്പെടുത്തി വാങ്ങിയ ബില്‍ സഹിതം നിയുക്ത എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്തി ക്രമസമാധാനത്തിന് നിയോഗിച്ചിട്ടുള്ള പോലീസ് അധികാരിക ളുടെയും പെസോ അധികൃതരുടെയും സാന്നിധ്യത്തിലാണ് വെടിക്കെട്ട് നടത്തേണ്ടത്. മത്സരക്കമ്പങ്ങള്‍ നടത്താന്‍ പാടില്ല, നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള വെടിക്കോപ്പുകള്‍ വെടിക്കെട്ട് പ്രദര്‍ശനത്തിന് ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളും പാലിക്കണം.