പാലക്കാട്: പോളിങ് ബൂത്ത് ക്രമനമ്പര്‍ voters.eci.gov.in വഴിയും 1950 ടോള്‍ ഫ്രീ നമ്പര്‍ വഴിയും വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും ലഭിക്കുന്നതാണ്. പോളിങ് ബൂത്ത് ക്രമനമ്പര്‍ കണ്ടെത്താന്‍ voters.eci.gov.in ല്‍ സെര്‍ച്ച് ഇന്‍ ഇലക്ട്രോള്‍ റോള്‍ ഓപ്ഷനില്‍ വോട്ടര്‍ ഐ.ഡി നമ്പര്‍ നല്‍കി തിരയുകയോ അല്ലെങ്കില്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറി ല്‍ ബന്ധപ്പെട്ട് വോട്ടര്‍ ഐഡി നമ്പര്‍ നല്‍കുകയോ ചെയ്താല്‍ മതി. കെ.എല്‍ എന്ന് തുടങ്ങുന്ന വോട്ടര്‍ ഐ.ഡി നമ്പര്‍ ആണെങ്കില്‍ വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പോളിങ് ക്രമനമ്പര്‍ കണ്ടെത്താന്‍ സാധിക്കും.