കോട്ടോപ്പാടം : തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന സംസ്ഥാന ധനവകുപ്പിന്റെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികള്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായിട്ടും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട മെയിന്റനന്‍സ് ഗ്രാന്റ്, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നിവ നല്‍കാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ജസീന അക്കര അധ്യക്ഷയായി. എല്‍.ജി.എം.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കളായ പാറ ശ്ശേരി ഹസ്സന്‍ , മനച്ചിത്തൊടി ഉമ്മര്‍, കെ.പി ഉമ്മര്‍ ,റഷീദ് മുത്തനില്‍, കെ.ടി അബ്ദുല്ല, മുനീര്‍ താളിയില്‍ , എ.കെ കുഞ്ഞയമു, പാറയില്‍ മുഹമ്മദലി , നിജോ വര്‍ ഗീസ് ,റഫീന മുത്തനില്‍ എന്നിവര്‍ സംസാരിച്ചു. . മെമ്പര്‍മാരായ സി.കെ.സുബൈര്‍, ഒ.ഇര്‍ഷാദ് ,ഹംസ കിളയില്‍, രാധാകൃഷണന്‍, റജീന കോഴിശ്ശേരി, റുബീന ചോലക്കല്‍, റഷീദ മലേരിയം, നേതാക്കളായ എരുവത്ത് മുഹമ്മദ് ,ടി മൊയ്തുട്ടി ,അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.