്അലനല്ലൂര്‍ : വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എടത്തനാട്ടുകര മണ്ഡലം ഇഫ്താര്‍ മീറ്റ് ദാറുല്‍ ഖുര്‍ആനില്‍ നടന്നു. വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി അധ്യക്ഷനായി. എം.അബ്ദു റസാഖ് സല ഫി ക്ലാസ്സെടുത്തു. മണ്ഡലം സെക്രട്ടറി സാദിഖ് ബിന്‍ സലീം, ട്രഷറര്‍ ഒ.പി. ഷാജഹാന്‍, ഒ. മുഹമ്മദ് അന്‍വര്‍, ടി.കെ. മുഹമ്മദ്, കെ.ടി. മുഹമ്മദ്, വി.പി. ഉമ്മര്‍, പി. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. പി.പി.യൂസുഫ്, ടി.കെ. മുഹമ്മദ് സക്കീര്‍, ഒ.പി. അക്ബര്‍, അഹ മ്മദ് ഹിദായത്തുള്ള, അബ്ദു കാപ്പില്‍, അലി വെള്ളേങ്ങര, ടി.കെ. ജാബിര്‍, വി.കെ. ഉമ്മര്‍ മിശ്കാത്തി, അലി മന്തിയില്‍ കെ.പി. റഫീഖ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി .വിവിധ യൂണിറ്റുകളില്‍ നിന്നായി ഭാരവാഹികള്‍ മണ്ഡലം ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തു.