കാഞ്ഞിരപ്പുഴ : പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്‍സ് പൊലിസ് യൂനിറ്റുകളുടെ നേതൃത്വത്തിലുള്ള അഞ്ചാമത് സ്‌നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി. പൊറ്റശ്ശേരി നരിയങ്കോടുള്ള മൂന്ന് സഹപാഠികളടങ്ങുന്ന കുടുംബത്തിനാണ് വീട് നിര്‍മ്മിക്കുന്നത്. സ്‌കൂളില്‍നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പി.സി. സിദ്ദീഖ്, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ ടി. ഓമന ക്കുട്ടന്‍ എന്നിവര്‍ തറക്കല്ലിടല്‍കര്‍മം നിര്‍വഹിച്ചു. വീടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങ ള്‍ക്കായി തങ്ങളുടെ അവസാനമാസത്തെ ശമ്പളവും ഇവര്‍ സംഭാവനയായി നല്‍കി. കുട്ടികളുടെ അക്കാദമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ‘ കൂടൊരുക്കല്‍ ‘ പദ്ധതി യുടെ ഫണ്ട് കണ്ടെത്തല്‍, മറ്റുജോലികള്‍ എന്നിവയ്‌ക്കെല്ലാം വിദ്യാര്‍ഥികള്‍തന്നെയാണ് മുന്നിട്ടിറങ്ങുന്നത്. സ്‌ക്രാപ്പ് ചലഞ്ച്, ബിരിയാണി ചലഞ്ച്, കൂപ്പണ്‍ വിതരണം എന്നിവ യിലൂടെയും തുക സമാഹരിക്കുന്നുണ്ട്. പി.ടി.എ. പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, പ്രധാ നാധ്യാപകന്‍ എ.കെ. ലുഖ്മാന്‍, മൈക്കിള്‍ ജോസഫ്, എസ്. സനല്‍കുമാര്‍, ദിവ്യ അച്യു തന്‍, മഞ്ജു പി. ജോയ്, ലീഡര്‍മാരായ വി. അജിന്‍, നിരഞ്ജന്‍, എം. രമ്യശ്രീ എന്നിവരാ ണ് നേതൃത്വം നല്‍കുന്നത്.