കരിമ്പ: പാലക്കാട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള ബൂത്ത് കണ്‍വെന്‍ഷനുകള്‍ കരിമ്പ മണ്ഡലത്തില്‍ തുടങ്ങി. 66-ാം നമ്പര്‍ ബൂത്ത് കണ്വെന്ഷന് ബി.ജെ.പി. ജില്ലാ സെക്രട്ടറി രവി അടിയ ത്ത് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ രമേഷ് അധ്യക്ഷനായി. കുടുംബശ്രീ തൊഴിലുറപ്പ് സെല്‍ സംസ്ഥാന കണ്‍വീനര്‍ രാജീവ് കേരളശ്ശേരി മുഖ്യപ്ര ഭാഷണം നടത്തി. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് പി.ജയരാജ്, പി.വി.ഗോപാലകൃഷ്ണന്, ബി.കെ.ചന്ദ്രകുമാര്‍, ജയപ്രകാശ്, മോഹനന് തെക്കിനിയില്‍, ടി.സി.അശോകന്, ഹരി കാളിയോട് തുടങ്ങിയവര്‍ സംസാരിച്ചു.