അലനല്ലൂര്‍ : പൗര പ്രമുഖനും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കര്‍ക്കിടാംകുന്ന് ഉണ്ണിയാലിലെ പാറോക്കോട്ട് ഗീതാജ്ഞലി യില്‍ എ.എസ്.എന്‍ നായര്‍ എന്ന എ.ശങ്കരനാരായണന്‍ നായര്‍ (84). പി.എ.ടു ബ്രിഗെഡി യര്‍, മിലിട്ടറി എഞ്ചിനീയറിങ് എന്നിവയില്‍ സേവനം ചെയ്തിട്ടുണ്ട്. സര്‍വ്വീസില്‍നിന്നും വിരമിച്ചതിനു ശേഷം സാമൂഹ്യ സേവന രംഗത്ത് സജീവമായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, അലനല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കാരൂത്ത് പാറോക്കോട്ട് പാര്‍വതി. മക്കള്‍: ഗീത (അധ്യാപിക മേലാറ്റൂര്‍ ആര്‍.എം. എച്ച്.എസ്.എസ്), അജിത് (അധ്യാപകന്‍ കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസ്), എസ്. ഹരി (ക്രെസെന്റ് എച്ച്.എസ്.എസ് കാളികാവ്). മരുമക്കള്‍: ബാലഗോപാല്‍ (സീനിയര്‍ മാനേജര്‍, കേരള ഗ്രാമീണ ബാങ്ക്, മലപ്പുറം), പ്രസീത ഏറ്റുമാനൂര്‍ (അധ്യാപിക എച്ച്.എസ്. എസ് വേങ്ങൂര്‍).