കോട്ടോപ്പാടം: തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വര്‍ണ്ണാഭമായി. ഗ്രാമവഴികള്‍ കടന്നെത്തിയ ദേശവേലകള്‍ തൃപുരാന്ത കന്‍ ക്ഷേത്രങ്കണത്തില്‍ സംഗമിച്ച കാഴ്ച പൂരപ്രേമികള്‍ക്ക് ആസ്വാദനവിരുന്നായി. ആനയും വാദ്യങ്ങളും പൂതന്‍, തിറ, നൃത്തരൂപങ്ങളെല്ലാം ഉത്സവത്തിന് ചന്തമേകി. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ഏഴരയോടെ താലപ്പൊലി കൊട്ടിയിറിയിച്ചു. നിറപറയെടുപ്പുമുണ്ടായി. തൃപുരാന്തക ക്ഷേത്രത്തില്‍ നിന്നും പത്തരയ്ക്ക് ആറാട്ട് പുറപ്പെട്ടു. ഉച്ചയ്ക്ക് 12.30ന് അരിയേറ് നടന്നു. വൈകിട്ടോ ടെയാണ് തെക്കന്‍, വടക്കന്‍, കിഴക്കന്‍, പടിഞ്ഞാറന്‍ ദേശവേലകള്‍ ക്ഷേത്രത്തിലേ ക്കെത്തിയത്. കാഴ്ചശീവേലിയും നടന്നു. പഞ്ചവാദ്യം, മേളം, ദീപാരാധന, ത്രിബിള്‍ തായമ്പക, കേളി, പറ്റ്, താലപ്പൊലി പുറപ്പാട്, അരിയേറ്,പഞ്ചവാദ്യം, ഇടയ്ക്ക പ്രദക്ഷി ണം, മേളം എന്നിവയുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!