മണ്ണാര്‍ക്കാട്: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകള്‍ പുതുക്കി അട്ടപ്പാടി ചുരത്തിലൂടെ കുരിശിന്റെ വഴി ആചരിച്ചു.സുല്‍ത്താന്‍പേട്ട രൂപതയുടെ നേതൃത്വത്തിലാണ് അട്ടപ്പാ ടി ചുരത്തിലൂടെയുള്ള 18-ാമത് കുരിശിന്റെ വഴി ആചരിച്ചത്.1500ലധികം വിശ്വാസിക ള്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ ഒമ്പതിന് തെങ്കര സെയ്ന്റ് ജോസഫ്സ് ദേവാലയത്തില്‍ നിന്ന് തുടങ്ങിയ കുരിശിന്റെ വഴിയില്‍ രൂപത ബിഷപ് അന്തോണിസാമി പീറ്റര്‍ അബീ ര്‍, രൂപത വികാരി ജനറാള്‍, ഫെറോന വികാരിമാര്‍, രൂപത ചാന്‍സലര്‍, ഇടവക വികാരി മാര്‍, സന്യസ്തര്‍, ഇടവകാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ടരയോ ടെ മുക്കാലി സെയ്ന്റ് ജൂഡ് ദേവാലയത്തിലെത്തി. തുടര്‍ന്ന് ബിഷപ് സമാപനാശിര്‍വാദം നല്‍കി. നേര്‍ച്ച ഭക്ഷണത്തോടെ കുരിശിന്റെ വഴി സമാപിച്ചു.