അലനല്ലൂര്‍: വഖഫ് ഭേദഗതി ബില്ലിനെതിരെ ഐ.എന്‍.എല്‍. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അലനല്ലൂരില്‍ നടത്തിയ പ്രതിഷേധ സായാഹ്നം നടത്തി. നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ കെ.വി അമീര്‍ ഉദ്ഘാടനം ചെയ്തു.ഇടതുപക്ഷ എംപിമാര്‍ വഖഫ് വിഷയത്തിലടക്കം രാജ്യത്തെ ന്യൂനപക്ഷ, ഭരണഘടന താല്‍പ്പര്യങ്ങള്‍ക്ക് ഒപ്പം നിന്ന് പോരാടുന്നത് ന്യുനപക്ഷങ്ങള്‍ക്ക് വലിയ ആശ്വാസം ആണെന്ന് അമീര്‍ പറഞ്ഞു .മണ്ഡലം പ്രസിഡന്റ് അബ്ദു അച്ചിപ്ര അധ്യക്ഷനായി. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി ടോമി തോമസ്, എന്‍.വൈ.എല്‍. ജില്ലാ പ്രസിഡന്റ് ശിഹാബ് മൈലമ്പാടം, ബഷീര്‍ പുളിക്കല്‍, അബ്ദു റഫീഖ്, വി.ടി ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
