മണ്ണാര്‍ക്കാട് : വേനല്‍കനത്തതോടെ വന്യജീവികള്‍ കുടിവെള്ളം തേടി നാട്ടിലേക്കി റങ്ങാതിരിക്കാന്‍ വനത്തിനുള്ളില്‍ കുളം നിര്‍മിച്ചു. സൈലന്റ്വാലി വനത്തില്‍ കര ടിയോട് ഭാഗത്താണ് സൈലന്റ്വാലി റെയ്ഞ്ചും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി കുളം ഒരുക്കിയത്. വനത്തില്‍ നിന്നും കരടിയോട് വഴി കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. ഒരു ദിവസം കൊണ്ട് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ അഞ്ച് മീറ്റര്‍ വീതം നീളത്തിലും വീതിയിലും രണ്ട് മീറ്റര്‍ ആഴത്തിലുമാണ് കുളം നിര്‍മിച്ചത്. ചതുപ്പിനടുത്തായതിനാല്‍ നിലവില്‍ ജലസമൃദ്ധമാണ്. മാത്രമല്ല സമീപത്തെ നീര്‍ച്ചാലിലും വെള്ളം കെട്ടി നിര്‍ ത്തിയിട്ടുള്ളതിനാല്‍ വന്യജീവികള്‍ക്ക് ഏറെ ഉപകാരപ്രദമാകും. വനവികസന ഏജന്‍ സിയില്‍ നിന്നാണ് കുളം നിര്‍മാണത്തിനുള്ളതുക താല്‍ക്കാലികമായി വിനിയോഗി ച്ചത്.

ഇത്തവണ കാലവര്‍ഷം ദുര്‍ബ്ബലപ്പെടുകയും ഇടമഴയും ലഭിക്കാത്തതിനാല്‍ വനത്തി നകത്തും വരള്‍ച്ച രൂക്ഷമാവുകയാണ്. നീര്‍ച്ചാലുകളും വറ്റി തുടങ്ങി. കുടിവെള്ളം ലഭിക്കാതായാല്‍ വന്യജീവികള്‍ കാടിറങ്ങാനുള്ള സാധ്യതയും വര്‍ധിക്കും. ഇതിന് തടയിടാനാണ് വനംവകുപ്പ് നടപടികളെടുത്തത്. കൂടുതല്‍ സ്ഥലങ്ങളില്‍ കിണറുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി സൈലന്റ്വാലി ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ് പറഞ്ഞു. ഇതിന്റെ സാധ്യത വനപാലകര്‍ പരിശോധി ക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ ഏഴോളം ബ്രഷ് വുഡ് തടയണകളും നിര്‍മിച്ചിട്ടുണ്ട്. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലും വനത്തിനകത്ത് ബ്രഷ് വുഡ് തടയണ കള്‍ നിര്‍മിക്കാനുള്ള നീക്കങ്ങളിലാണ്.

അതേസമയം വരള്‍ച്ചയെ തുടര്‍ന്ന് കാട്ടിലെ ജലസ്രോതസ്സുകള്‍ വറ്റുന്നഘട്ടത്തില്‍ പ്രത്യേകം കോണ്‍ക്രീറ്റ് ടാങ്കുകള്‍ നിര്‍മിച്ച് അതിലേക്ക് വെള്ളം നിറച്ചുവെയ്ക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത് വന്യജീവികള്‍ക്ക് ഗുണപ്രദമാകുമെന്നും ചൂണ്ടിക്കാട്ട പ്പെടുന്നു. വന്യജീവികളുടെ കാടിറക്കവും കാട്ടുതീ കണ്ടെത്താനുമായി മണ്ണാര്‍ക്കാട് റെയ്ഞ്ച് പരിധിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി വരികയാണ്. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. നിരന്തരമായ നിരീക്ഷണവും കാടിറങ്ങുമ്പോള്‍ തന്നെ കാട്ടാനകളെ വനപാലകര്‍ ചേര്‍ന്നു തുരത്തുകയും ചെയ്യുന്ന തിനാല്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധി യില്‍ കാട്ടാനശല്ല്യത്തിന് അയവുവന്നിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!