മണ്ണാര്‍ക്കാട്: കരാകുര്‍ശ്ശി കല്ലംചോലയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലുണ്ടായ തീ പിടിത്തത്തില്‍ വന്‍നാശനഷ്ടം. വാഴേമ്പ്രം തൊഴാല പുത്തന്‍പുരയില്‍ ടി.സി. കുര്യ ന്റെ തൊഴാല ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഓടും ഷീറ്റും മേഞ്ഞ കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നു. വീട് നിര്‍മിക്കുന്നതിനുള്ള കട്ടിലകള്‍, ജനാലകള്‍, ഫര്‍ണീച്ചറുകള്‍, പ്ലാവ്, തേക്ക് ഉള്‍പ്പടെയുള്ള വിലപിടിപ്പുള്ള മരങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ അഗ്നിക്കിര യായി. തീപിടിത്തത്തെ തുടര്‍ന്ന് സമീപത്തെ വയ്യാട്ടില്‍ സെഫിയ എന്നിവരുടെ വീട്ടി ലും നാശനഷ്ടമുണ്ടായി. ജനാലകള്‍ തകര്‍ന്നു, ത്രീഫേസ് ലൈനും വാട്ടര്‍ ടാങ്കും പൈപ്പുകളും നശിച്ചു.
കുര്യന്റെ വീടിന് പിറകിലായാണ് ഫര്‍ണിച്ചര്‍ നിര്‍മാണശാലയുള്ളത്. ഇവിടെ തീപിടി ത്തമുണ്ടായത് സമീപവാസി കാണുകയും കുര്യനെ അറിയിക്കുകയുമായിരുന്നു. സമീപ വാസികളും ഒാടിക്കൂടി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീആളിപ്പടര്‍ന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കോങ്ങാട്, മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയ ങ്ങളില്‍ നിന്നും രണ്ട് ഫയര്‍ യൂണിറ്റുകളിലായി 15 ഓളം പേരടങ്ങുന്ന അഗ്നിരക്ഷാ സേന അംഗങ്ങള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. കെ.എസ്.ഇ.ബി. അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. കല്ലടി ക്കോട് പൊലിസും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഗ്നിര ക്ഷാ സേനഅംഗങ്ങള്‍ നാലര മണിക്കൂറിലധികം നേരം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സേനയ്ക്ക് 25000 ലിറ്റര്‍ വെള്ളം ഉപയോഗിക്കേണ്ടതായി വന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 25 ലക്ഷ ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫര്‍ണിച്ചര്‍ നിര്‍മാണ ശാല ഉടമ കുര്യന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കോങ്ങാട് അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്‌റ്റേഷ ന്‍ ഓഫിസര്‍ സി.ആര്‍.ജയകുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ സി. മനോജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ മുഹമ്മദ് ആസാദ്, രഞ്ജിത്ത്, ഡ്രൈവര്‍മാരായ വിജയകുമാര്‍, അരുണ്‍കുമാര്‍, ഹോംഗാര്‍ഡുമാരായ വിശ്വനാഥന്‍, കൃഷ്ണപ്രസാദ്, സുനില്‍, മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ എസ്.അനി, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ റിജേഷ്, രമേശ് , നിഷാദ്, ഡ്രൈവര്‍ ബിജു, ഹോംഗാര്‍ഡ് അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.