പാലക്കാട് : വണ്ടാഴി സ്വദേശിയായ കവി മാലംകൊട്ടെ മുരുകന്‍ നായര്‍ രചിച്ച മുരുകാഷ്ടക കീര്‍ത്തനം ആലേഖനം ചെയ്ത ശിലാഫലകം കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചു. ദേവസ്വം ചെയര്‍മാന്‍ സി.ഗോപിനാഥന്‍ അനാച്ഛാദനം ചെയ്തു. കവിയുടെ കൊച്ചുമകള്‍ ഡോ.ഭാമിനി ചെറുകാട് അധ്യക്ഷയായി. ദേവസ്വം എക്സിക്യുട്ടി വ് ഓഫിസര്‍ സെന്തില്‍കുമാര്‍ മുഖ്യാതിഥിയായി. രാജഗോപാലന്‍ മാസ്റ്റര്‍, സരസ്വതി ചെറുകാട്, വി.രാജഗോപാല്‍, വിനോദ് ചെറുകാട്, സി.ഗിരീഷ്, സ്വാമിക്കുട്ടന്‍ ചെറുകാട് എന്നിവര്‍ സംസാരിച്ചു.