പാലക്കാട് : തിരിച്ചെടുക്കാവുന്ന പാല്‍ കവര്‍ സംവിധാനത്തിലേക്ക് മില്‍മ മാറണമെ ന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്ന നിലയില്‍ തന്റെ അഭ്യര്‍ത്ഥനയെന്ന് മന്ത്രി എം.ബി. രാജേഷ്. പരിസര ശുചിത്വത്തില്‍ ഏറ്റവും വലിയ വെല്ലുവിളി പുനഃചം ക്രമണം സാധ്യമല്ലാത്ത പ്ലാസ്റ്റിക്കാണ്. മില്‍മ നിലവില്‍ ഉപയോഗിക്കുന്ന പാല്‍ കവര്‍ ഇത്തരത്തിലുള്ളതാണ്. ഇത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് മില്‍മ മാതൃക കാണിക്കണം. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഉത്തരവാദിത്തം അത് ഉപഭോക്താവിന്റേത് മാത്രമല്ല, ഉദ്പാദകന്റേത് കൂടിയാകുന്ന എക്സ്റ്റന്‍ഡഡ് പ്രൊഡ്യൂസര്‍ ലയബിലിറ്റി സംവി ധാനത്തിലേക്ക് മാറണം.
എക്‌സൈസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബെവ്‌കോയിലൂടെ വിതരണം ചെയ്യുന്ന പ്ലാ സ്റ്റിക് കുപ്പികള്‍ തിരിച്ചെടുത്ത് റീസൈക്ലിംഗ് നടത്താന്‍ ബെവ്‌കോയുമായി ധാരണ യായിട്ടുണ്ട്. മില്‍മയ്ക്ക് ബെവ്‌കോ പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് റീസൈ ക്ലിംഗ് നടത്തി ചിലവ് കുറയ്ക്കാനാവും. അല്ലെങ്കില്‍ സ്വന്തമായി പദ്ധതി ആവിഷ്‌കരി ക്കാം. സംസ്ഥാനത്തെ പ്രമുഖ 20 പട്ടണങ്ങളിലെ മാലിന്യ മല നീക്കം ചെയ്യുന്നതിന് 100 കോടി രൂപയുടെ കരാറിന് ധാരണയായിട്ടുണ്ട്. ഇതിലൂടെ മാലിന്യ നിര്‍മാര്‍ജനത്തിനൊ പ്പം, വിലപിടിപ്പുള്ളതും ഉപയോഗശൂന്യമായി കിടക്കുന്നതുമായ 66 ഏക്കറോളം ഭൂമി കൂടി സ്വതന്ത്രമാകുമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരമേഖലയുടെ വികസനത്തിനുവേണ്ടി തദ്ദേശസ്ഥാപനങ്ങള്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ ലിമിറ്റഡിന്റെ ക്ഷീര സംഘങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഉള്ള മില്‍മ ഗ്രാന്റ് കൈമാറല്‍ ചന്ദ്രനഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.പാലുല്‍പന്നങ്ങള്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റിയാല്‍ കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കും. ഇത് യാഥാര്‍ ത്ഥ്യമാക്കുന്നതിന് മില്‍മ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണം. ക്ഷീരഗ്രാമം തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാരും ക്ഷീരവികസന പ്രവര്‍ത്തനങ്ങളില്‍ സജീവ മാണ്. ക്ഷീര മേഖലയുടെ വികസനത്തിനുവേണ്ടി കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാ ണെന്നും മന്ത്രി പറഞ്ഞു.
മില്‍മ ചെയര്‍മാന്‍ കെ. എസ് മണി അധ്യക്ഷനായി. ക്ഷീര കര്‍ഷകര്‍ക്കുള്ള ഇന്‍ഷു റന്‍സ് ധനസഹായ വിതരണം എ.പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള ക്ഷീര സമാ ശ്വാസം ധനസഹായ വിതരണം നടത്തി.ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരസംഘം ജീവന ക്കാര്‍ക്കും അധിക പാല്‍വിലയായി 16 കോടി രൂപയാണ് 2024 ല്‍ വിതരണം ചെയ്തത്. കാലിത്തീറ്റ സബ്‌സിഡിയും അധിക പാല്‍ വിലയും ചേര്‍ത്ത് 49 കോടി രൂപ വിതരണം ചെയ്തു. മില്‍മ മലബാര്‍ മേഖല യൂണിയന്‍ ഡയറക്ടര്‍മാരായ കെ. ചെന്താമര, വി. വി ബാലചന്ദ്രന്‍, എസ്. സനോജ്, വാര്‍ഡ് മെമ്പര്‍ എ. അബുതാഹിര്‍, മില്‍മ മലബാര്‍ മേഖല യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. സി ജെയിംസ് എന്നിവര്‍ സംസാരിച്ചു.