പാലക്കാട് : മൊബൈല്‍ നമ്പര്‍ രണ്ടുമണിക്കൂറിനുള്ളില്‍ ബ്ലോക്ക് ചെയ്യുമെന്ന് ഉപഭോ ക്താക്കളെ ഭീഷണിപ്പെടുത്തി ടെലികോം അതോറിറ്റിയുടെ പേരില്‍ ഫോണ്‍കോള്‍ വരുന്നതായി പരാതി. മുംബൈ ട്രായ് ഓഫിസില്‍ നിന്ന് അതിഥിമിശ്ര എന്ന പേരിലാണ് ഫോണ്‍കോള്‍. മലയാളത്തിലാണ് സംസാരം. മുംബൈകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില തട്ടിപ്പു സംഘങ്ങളാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരില്‍ ഭീഷണി പ്പെടുത്തുന്നത്. ചിലരുടെ ഫോണിലേക്ക് താങ്കളുടെ മൊബൈലില്‍ നിന്നും അനാവശ്യ സന്ദേശങ്ങള്‍ പോകുന്നുണ്ടെന്നും മുംബൈ പൊലിസില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയുയര്‍ന്നിട്ടുണ്ട്. മറ്റുചിലരോട് താങ്കള്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണില്‍ നിന്നും പലര്‍ക്കും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ലഭിക്കുന്ന മൊബൈല്‍ ഫോണ്‍ രണ്ടുമണിക്കൂറിനുള്ളില്‍ ബ്ലോക്ക് ചെയ്യുമെ ന്നും ഭീഷണിയുണ്ട്. ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറില്‍ ല്‍കിയ ആധാര്‍ ശരിയാ ണോ എന്ന് പരിശോധിക്കാന്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്ന കോളും ലഭിക്കുന്നുണ്ട്. ചിലരെ ആദായനികുതി എന്‍ഫോഴ്‌സമെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന പേരിലും ഭീഷണി പ്പെടുത്തുന്നുണ്ട്. കോളര്‍ ഐഡിയുള്ള ഫോണുകളില്‍ വിളിക്കുന്ന നമ്പര്‍ മധ്യപ്രദേശി ല്‍നിന്നുള്ളതാണെന്നാണ് സൂചന. ഒരാഴ്ചയായി ഇത്തരം കോളുകള്‍ വരുന്ന വിവരം ശ്ര ദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പാലക്കാട് സൈബര്‍ക്രൈം പൊലിസ് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള കോളുകളാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവ അവഗണിക്കണമെന്നും ഫോണിലേക്ക് വിളിക്കുന്ന നമ്പര്‍ ബ്ലോക്ക് ചെയ്യണമെന്നും സൈബര്‍ പൊലിസ് പറഞ്ഞു. കോള്‍ വഴി സാമ്പത്തിക തട്ടിപ്പുണ്ടായതായി പരാതി ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
NEWS COPIED FROM MATHRUBHUMI