മണ്ണാര്‍ക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവന ങ്ങള്‍ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് ഏപ്രില്‍ 10 മുതല്‍ പൂര്‍ണ സജ്ജമാകും. ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍, വസ്തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് തുടങ്ങിയ നിരവധി സേവനങ്ങള്‍ ഇ-ഗവേണന്‍സിന്റെയും സ്മാര്‍ട്ട് ഓഫീസുക ളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ യാണ് പ്രവര്‍ത്തനം. കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ (കെ സ്മാര്‍ട്ട്) ഈ സേവനങ്ങള്‍ കൂടുതല്‍ സുഗമ വും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്സൈറ്റി ലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തി ക്കുകയാണ് കെ-സ്മാര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള വിവിധ സോഫ്റ്റ്വെയറുകള്‍ക്ക് പകരമായി കെ-സ്മാര്‍ട്ട് വിന്യസിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, സമയബന്ധിതമാ യി സേവനങ്ങള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് കെ-സ്മാ ര്‍ട്ടിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. 2024 ജനുവരി ഒന്നു മുതല്‍ കേരളത്തിലെ എല്ലാ കോര്‍ പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കെ-സ്മാര്‍ട്ട് നിലവില്‍ വന്നിട്ടുണ്ട്. 2025 ഏ പ്രില്‍ 10ന് 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ല പഞ്ചായത്തുകള്‍ ഉള്‍പ്പെ ടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും കെ സ്മാര്‍ട്ടിന്റെ സേവനം വ്യാപിപ്പിക്കും.
കെ-സ്മാര്‍ട്ടിലൂടെ പൊതുജനങ്ങള്‍ക്ക് പേപ്പര്‍ രഹിതമായി ഡിജിറ്റല്‍ ഒപ്പിട്ട് അപേക്ഷക ള്‍ സ്ഥലകാല പരിമിതികള്‍ ഇല്ലാതെ സമര്‍പ്പിക്കാം. വ്യക്തികേന്ദ്രീകൃതമായ ലോഗിന്‍ വഴി ഒരിക്കല്‍ നല്‍കിയ വിവരങ്ങളും ലഭ്യമാക്കിയ വിവരങ്ങളും പിന്നീടുള്ള ആവശ്യ ങ്ങള്‍ക്കായി സൂക്ഷിക്കും. വാട്‌സാപ്പ്, ഇ മെയില്‍ വഴി രസീതുകളും സാക്ഷ്യപത്രങ്ങളും ലഭ്യമാക്കും. ആധാര്‍/ പാന്‍കാര്‍ഡ്/ ഇ മെയില്‍ ഐഡി വഴി കെ-സ്മാര്‍ട്ടില്‍ ലോഗിന്‍ ചെയ്യാം. ലോഗിന്‍ ചെയ്യാതെയും ഫോണ്‍ നമ്പര്‍ മാത്രം നല്‍കി പ്രധാന സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. അക്ഷയ കേന്ദ്രങ്ങള്‍, കുടുംബശ്രീ ഹെല്‍പ്പ് ഡെസ്‌കുക ള്‍ എന്നിവ വഴിയും അപേക്ഷകളും പരാതികളും നല്‍കാം. ഇടനിലക്കാര്‍ ഇല്ലാതെയും ഓഫിസില്‍ നേരിട്ട് വരാതെയും അപേക്ഷകളുടെയും പരാതികളുടെയും സ്റ്റാറ്റസ് ഓണ്‍ ലൈനായി അപേക്ഷകന് സമയാസമയം അറിയാനാകും. കെ-സ്മാര്‍ട്ടിലൂടെ അപേക്ഷാ ഫീസുകള്‍, നികുതികള്‍, മറ്റ് ഫീസുകള്‍ എന്നിവ അടയ്ക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
കെ-സ്മാര്‍ട്ടില്‍ സംയോജിപ്പിച്ച ജോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് നിര്‍മാണാനുമതി നല്കിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ ഗങഅജ എന്ന ഫീച്ചറിലൂടെ പൊതുജനങ്ങള്‍ക്ക് അറിയാനാകും. ഗചഛണ ഥഛഡഞ ഘഅചഉ ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കാന്‍ കഴിയുകയെന്ന വിവരം ലഭ്യമാകും. കെട്ടിട നിര്‍മ്മാണത്തിനായി സമര്‍പ്പിക്കുന്ന പ്ലാനുകള്‍ ചട്ടങ്ങള്‍ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് സോഫ്റ്റ്വെയര്‍ തന്നെ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനാല്‍ ഫീല്‍ഡ് പരിശോധനകള്‍ ലഘൂകരിക്കപ്പെടും. ജനങ്ങള്‍ക്കും ലൈസന്‍സികള്‍ക്കും പെര്‍മിറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാര്‍ട്ടിലൂടെ സാധിക്കും. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും.
വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാര്‍ട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്ട്രേഷന് അപേക്ഷിക്കാനും പൂര്‍ത്തിയാക്കാനും കഴിയും. മരണ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലുകള്‍, നോണ്‍ അവയ്‌ലബിലിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാതെ ലഭിക്കുന്നതിനും എല്ലാതരം ട്രേഡ് ലൈസന്‍സുകള്‍ എടുക്കുന്നതിനും അവ പുതുക്കുന്നതിനും കെ-സ്മാര്‍ട്ടിലൂടെ സാധിക്കും.
