മണ്ണാര്‍ക്കാട്: സംഘബോധത്തിലൂടെ ശക്തരാവുക എന്ന പ്രമേയത്തില്‍ മുസ്‌ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ സമരയാത്രക്ക് ഉജ്ജ്വല സമാപനം. വൈകുന്നേരം ഏഴ് മണിക്ക് നെല്ലിപ്പുഴയില്‍ നിന്നും തുടങ്ങിയ സമരയാത്ര യുടെ സമാപന റാലി പാര്‍ട്ടിയുടെ സംഘശക്തി വിളിച്ചോതുന്നതായി. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റാലിയില്‍ അണിനിരന്നത്. കുന്തിപ്പുഴയില്‍ നടന്ന സമാപന സമ്മേള നം സംസ്ഥാന സെക്രട്ടറി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. ജാഥ വൈസ് ക്യാപ്റ്റന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി ,ട്രഷറര്‍ കെ. ആലിപ്പു ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് തുടങ്ങിയവര്‍ സംസാരിച്ചു. നെല്ലിപ്പുഴയില്‍ നിന്നും തുടങ്ങിയ റാലിക്ക് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, ജാഥാ നായകന്‍ റഷീദ് ആലായന്‍ ഉപനാ യകന്‍ ഹുസൈന്‍ കോളശ്ശേരി, ഡയറക്ടര്‍ കെ.ആലിപ്പു ഹാജി, ജില്ല സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, നിയോജക മണ്ഡലം ഭാരവാഹികളായ കെ.ടി ഹംസപ്പ, പി.മുഹമ്മദാലി അന്‍സാരി, തച്ചമ്പറ്റ ഹംസ, ഒ.ചേക്കു മാസ്റ്റര്‍, റഷീദ് മുത്തനില്‍, ഹുസൈന്‍ കളത്തില്‍, കെ.ടി അബ്ദുല്ല, മജീദ് തെങ്കര, ബഷീര്‍ തെക്കന്‍, കെ.സി അബ്ദുറഹ്മാന്‍, മുജീബ് പെരു മ്പിടി ടി.കെ ഫൈസല്‍, ടി.കെ ഹംസക്കുട്ടി, നൗഷാദ് വെള്ളപ്പാടം, അഡ്വ. നൗഫല്‍ കളത്തില്‍, അഡ്വ. ശമീര്‍ പഴേരി, മുനീര്‍ താളിയില്‍, ഷറഫു ചങ്ങലീരി, ഹംസ കെ.യു, ടി.കെ സഫുവാന്‍, മുഹ്‌സിന്‍ ചങ്ങലീരി, സി.കെ അബ്ദുറഹ്മാന്‍, പി. മൊയ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.