മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച ആയുര്‍ വേദ ആശുപത്രി ടെക്‌നിക്കല്‍ സ്‌കൂള്‍ റോഡ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഇന്ദിര മടത്തും പള്ളി, സഹദ് അരിയൂര്‍, നൗഫല്‍ തങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മുസ്തഫ വറോ ടന്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ.ലക്ഷ്മിക്കുട്ടി, അബു വറോടന്‍, ശശി, പൂക്കോയ തങ്ങള്‍, ജയപ്രകാശ് വാഴോത്ത്, മെഡിക്കല്‍ ഓഫിസര്‍ ആശ തുടങ്ങിയവര്‍ പങ്കെടുത്തു.