Day: June 5, 2023

തരുശതവുമായി പരിസ്ഥിതി ദിനാചരണം

അലനല്ലൂര്‍: പരിസ്ഥിതി ദിനത്തില്‍ തരുശതം പദ്ധതിക്ക് തുടക്കമിട്ട് മുണ്ടക്കുന്ന് എ എല്‍പി സ്‌കൂള്‍. ഓരോ കുട്ടികളുടേയും വീട്ടില്‍ വീട്ടുകാരെല്ലാം ചേര്‍ന്ന് വൃക്ഷ തൈ നട്ടാണ് പദ്ധതി തുടങ്ങിയത്. ചെടിയുടെ വളര്‍ച്ചയും കുട്ടിയുടെ വളര്‍ച്ചയും താരതമ്യം ചെയ്ത് കൊണ്ട് ഒരു വര്‍ഷം നീണ്ട്…

കുന്തിപ്പുഴയെ അടുത്തറിഞ്ഞ് വിദ്യാര്‍ഥികള്‍

മണ്ണാര്‍ക്കാട്: പരിസ്ഥിതി ദിനത്തില്‍ കുന്തിപ്പുഴയെ അടുത്തറിയാന്‍ കുട്ടികള്‍ക്ക് അവ സരമൊരുക്കി പയ്യനെടം ജി.എല്‍.പി സ്‌കൂള്‍.നാലാം ക്ലാസ്സിലെ പുഴയെ അറിയാന്‍ എന്ന പാഠഭാഗത്തിന്റെ നേരനുഭവം കുട്ടികള്‍ക്ക് നല്‍കുന്നതിനായി കുന്തിപ്പുഴയിലേക്ക് കൊണ്ടു പോവുകയായിരുന്നു. പുഴ നടത്തവും കാഴ്ചകളും ചരിത്രവും നിലവിലെ അവസ്ഥ യും കണ്ടറിഞ്ഞു.…

വൃക്ഷതൈ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യ ത്തില്‍ വൃക്ഷതൈ വിതരണം ചെയ്തു. മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാട നം ചെയ്തു. ഗ്രീന്‍വാലി പ്രസിഡന്റ് എം.ചന്ദ്രദാസന്‍ അധ്യക്ഷനായി. സെക്രട്ടറി പി അച്ചു തനുണ്ണി, ട്രഷറര്‍ എം.പി ഉമ്മര്‍, അജി…

ആരോഗ്യ ഉപകേന്ദ്രം ശുചീകരിച്ചു

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ വനിതാ വേദിയുടെ നേതത്വത്തില്‍ പരിസ്ഥിതിദിനത്തോടനു ബന്ധിച്ച് കണ്ടമംഗലം ആരോഗ്യ ഉപകേന്ദ്രം ശുചീകരിച്ചു. ഫലവൃക്ഷതൈയും നട്ടു. ലൈബ്രറി സെക്രട്ടറി എം ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി…

പരിസ്ഥിതി ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: കേരള വെറ്ററിനറി സര്‍വകലാശാല തിരുവിഴാംകുന്ന് ക്യാംപസിലെ സി. എ.എസ്.എം, എല്‍.ആര്‍.എസ്, എ.ആര്‍.എസ് എന്നീ മൂന്ന് സ്ഥാപനങ്ങള്‍ സംയുക്ത മായി പരിസ്ഥിതി ദിനമാചരിച്ചു. കശുമാവ് കൊക്കോ വികസന കാര്യാലയത്തിന്റെ സഹ കരണത്തോടെ കശുമാവ് മാതൃകാ കൃഷിത്തോട്ട നിര്‍മാണത്തിന്റെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ…

101 കരിമ്പന വിത്ത് നട്ടു

കാരാകുറുശ്ശി : എയിംസ് കലാ കായികവേദി ആന്‍ഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ കാവിന്‍പടിയുടെ വിവിധ പ്രദേശങ്ങളില്‍ 101 കരിമ്പന വിത്തുകള്‍ നട്ടു. നാട്ടിന്‍പുറങ്ങ ളില്‍ നിന്നും അന്യമാകുന്ന കരിമ്പനകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിത്തുകള്‍ നട്ടത്. ഗ്രാമ പഞ്ചായത്ത് അംഗം കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…

അഴിമതി തടയാന്‍ റവന്യു വകുപ്പില്‍ മന്ത്രി മുതല്‍ ജോയിന്റ് കമ്മീഷണര്‍ വരെ ഓരോ മാസവും വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

*അഴിമതി വേരോടെ പിഴുതെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വീസ് സംഘടനകളുടെ പൂര്‍ണ പിന്തുണ *അഴിമതി ചൂണ്ടിക്കാട്ടുന്ന ജീവനക്കാരന് സംരക്ഷണവും പ്രോത്സാഹനവും *കീഴ്ജീവനക്കാരന്റെ അഴിമതി അറിഞ്ഞില്ല എന്ന നില അനുവദിക്കില്ല തിരുവനന്തപുരം: അഴിമതി പരിപൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ ത്തി റവന്യു വകുപ്പില്‍ വിവിധതലങ്ങളില്‍…

കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: എ.ഐ കാമറയില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നെല്ലിപ്പുഴ ആണ്ടി പ്പാടത്ത് പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ് വി.ഡി.പ്രേംകുമാര്‍ അധ്യക്ഷനായി. ആമ്പാടത്ത് അന്‍വര്‍ . നൗഫല്‍ തങ്ങള്‍,ഗിരിഷ്…

കെ.ജി.ഒ.എഫ് പരിസ്ഥിതി ദിനം ആചരിച്ചു

പാലക്കാട്: പരിസരം വൃത്തിയാക്കിയും പച്ചക്കറി തോട്ടം വെച്ചുപിടിപ്പിച്ചും കേരള ഗസ്റ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ പരിസ്ഥിതി ദിനമാചരിച്ചു. മേലേ പട്ടാമ്പി, ചിറ്റൂര്‍ വെറ്ററിനറി കോംപ്ലക്‌സ് പരിസരം, കാഞ്ഞിരപ്പുഴ ഹോളി ഫാമിലി സ്‌കൂള്‍, പാലക്കാട് മോയന്‍സ് എല്‍.പി സ്‌കൂള്‍, ആലത്തൂര്‍ വെറ്ററനറി കോംപ്ലക്‌സ് പരിസരം…

നൊട്ടമല വളവില്‍ സിസിടിവി കാമറ ഉടന്‍, മാലിന്യം നീക്കം ചെയ്തു

മണ്ണാര്‍ക്കാട്: നൊട്ടമലയില്‍ നിര്‍ബാധമുള്ള മാലിന്യ നിക്ഷേപത്തിന് തടയിടാന്‍ നടപ ടികളുമായി കാഞ്ഞിരപ്പുഴ പഞ്ചായത്ത്. വളവിലെ മാലിന്യം ഗ്രാമ പഞ്ചായത്ത് അധി കൃതര്‍ ഇടപെട്ട് നീക്കം ചെയ്തു. കാഴ്ച മറയ്ക്കും വിധം റോഡിലേക്ക് നീണ്ട് കിടന്നിരുന്ന വള്ളിപടര്‍പ്പുകളും വെട്ടിനീക്കി. പ്രദേശത്ത് നാല് സിസിടിവി…

error: Content is protected !!