മണ്ണാര്‍ക്കാട്: പരിസ്ഥിതി ദിനത്തില്‍ കുന്തിപ്പുഴയെ അടുത്തറിയാന്‍ കുട്ടികള്‍ക്ക് അവ സരമൊരുക്കി പയ്യനെടം ജി.എല്‍.പി സ്‌കൂള്‍.നാലാം ക്ലാസ്സിലെ പുഴയെ അറിയാന്‍ എന്ന പാഠഭാഗത്തിന്റെ നേരനുഭവം കുട്ടികള്‍ക്ക് നല്‍കുന്നതിനായി കുന്തിപ്പുഴയിലേക്ക് കൊണ്ടു പോവുകയായിരുന്നു. പുഴ നടത്തവും കാഴ്ചകളും ചരിത്രവും നിലവിലെ അവസ്ഥ യും കണ്ടറിഞ്ഞു. പ്ലാസ്റ്റിക് സാധനങ്ങള്‍ വലിച്ചെറിഞ്ഞ് പുഴയും പരിസ്ഥിതി യും മലിനമാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചും അലക്ഷ്യമായി വലിച്ചറിയപ്പെട്ട പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ചുമാണ് കുട്ടികള്‍ മടങ്ങിയത്. സംസ്‌കാരിക പ്രവര്‍ത്തകന്‍ കെ. പി. എസ്. പയ്യനെടം പരിപാടി ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡ ന്റ് വി. സത്യന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എം. എന്‍. കൃഷ്ണകുമാര്‍ ക്ലാസ്സി ന് നേതൃത്വം നല്‍കി. അധ്യാപകരായ പി. എ. കദീജ ബീവി സ്വാഗതവും വി. പി. ഹംസ ക്കുട്ടി നന്ദിയും പറഞ്ഞു. ലത, ശോഭ, ഓമന, ജിതീഷ, അബ്ദുള്ള കോയ എന്നിവര്‍ നേതൃ ത്വം നല്‍കി. കുട്ടികളുടെ കലാപരിപാടികളും നടന്നു.
