മണ്ണാര്‍ക്കാട്: നൊട്ടമലയില്‍ നിര്‍ബാധമുള്ള മാലിന്യ നിക്ഷേപത്തിന് തടയിടാന്‍ നടപ ടികളുമായി കാഞ്ഞിരപ്പുഴ പഞ്ചായത്ത്. വളവിലെ മാലിന്യം ഗ്രാമ പഞ്ചായത്ത് അധി കൃതര്‍ ഇടപെട്ട് നീക്കം ചെയ്തു. കാഴ്ച മറയ്ക്കും വിധം റോഡിലേക്ക് നീണ്ട് കിടന്നിരുന്ന വള്ളിപടര്‍പ്പുകളും വെട്ടിനീക്കി. പ്രദേശത്ത് നാല് സിസിടിവി കാമറകള്‍ സ്ഥാപിക്കു മെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മണ്ണാര്ക്കാടിലേക്കുള്ള പ്രവേശനക വാടമായ നൊട്ടമല വളവില്‍ മാലിന്യം തള്ളല്‍ രൂക്ഷമാണ്. അറവുമാലിന്യങ്ങളടക്കം കൊണ്ട് തള്ളുന്നുണ്ട്. അസഹനീയമായ ദുര്‍ഗന്ധം നിമിത്തം യാത്രക്കാര്‍ ഇതുവഴി മൂക്കുപൊത്തിയാണ് സഞ്ചരിക്കുന്നത്. മാലിന്യം പ്രശ്നം പലതവണ താലൂക്ക് വികസന സമിതി യോഗത്തില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് നൊട്ടമല വളവ് വൃത്തിയാ ക്കുന്നതിനും കാമറകള്‍ സ്ഥാപിക്കുന്നതിനുമായി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ രംഗത്ത് വന്നത്. ശുചീകരണ പ്രവര്‍ത്തികള്‍ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, വൈസ് പ്രസിഡന്റ് സിദ്ദിഖ് ചേപ്പോടന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് പ്രദീപ് ,ആരോഗ്യ സ്ഥിരം സമിതി ചെയര്പേഴ്സന് മിനി ജോണ്‍, നൊട്ടമ്മല വാര്‍ഡ് അംഗം സ്മിതാ ജോസഫ്, അംഗങ്ങളായ സതീഷ് കുമാര്‍ , പ്രദീഷ് എന്നിവര്‍ നേതൃത്വം നല്കി.
