അലനല്ലൂര്‍: പരിസ്ഥിതി ദിനത്തില്‍ തരുശതം പദ്ധതിക്ക് തുടക്കമിട്ട് മുണ്ടക്കുന്ന് എ എല്‍പി സ്‌കൂള്‍. ഓരോ കുട്ടികളുടേയും വീട്ടില്‍ വീട്ടുകാരെല്ലാം ചേര്‍ന്ന് വൃക്ഷ തൈ നട്ടാണ് പദ്ധതി തുടങ്ങിയത്. ചെടിയുടെ വളര്‍ച്ചയും കുട്ടിയുടെ വളര്‍ച്ചയും താരതമ്യം ചെയ്ത് കൊണ്ട് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്നതാണ് പദ്ധതി. അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി നല്‍കിയ ഫലവൃക്ഷതൈ സൊസൈറ്റി ഭരണസമിതി യില്‍ നിന്നും പ്രധാന അധ്യാപകന്‍ യൂസഫ് പുല്ലിക്കുന്നന്‍ ഏറ്റുവാങ്ങി. കെ ബിന്ദു ടീച്ചര്‍ തൈ നട്ടു. സൊസൈറ്റി പ്രസിഡന്റ് റംഷീക്ക് മാമ്പറ്റ, സെക്രട്ടറി ഒ.വി ബിനീഷ്, പി. ജിതേഷ്, പി ഹംസ, ഒ.ബിന്ദു, സി.സൗമ്യ, സി.ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പരിപാടികളും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!