പാലക്കാട്: പരിസരം വൃത്തിയാക്കിയും പച്ചക്കറി തോട്ടം വെച്ചുപിടിപ്പിച്ചും കേരള ഗസ്റ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ പരിസ്ഥിതി ദിനമാചരിച്ചു. മേലേ പട്ടാമ്പി, ചിറ്റൂര്‍ വെറ്ററിനറി കോംപ്ലക്‌സ് പരിസരം, കാഞ്ഞിരപ്പുഴ ഹോളി ഫാമിലി സ്‌കൂള്‍, പാലക്കാട് മോയന്‍സ് എല്‍.പി സ്‌കൂള്‍, ആലത്തൂര്‍ വെറ്ററനറി കോംപ്ലക്‌സ് പരിസരം വാണിയംകുളം മൃഗാശുപത്രി പരിസരം എന്നിവടങ്ങളിലാണ് പരിസ്ഥിതിദിന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജില്ലാ തല ഉദ്ഘാടനം മേലേ പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് റീജ, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി മണികണ്ഠന്‍ പൊറ്റശ്ശേരി, സംഘടന സംസ്ഥാന കമ്മിറ്റി അംഗം സി.മുകുന്ദകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ.എല്‍.ബിന്ദു ഗൗതം തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ്, ജില്ലാ സെക്രട്ടറി ദിലീപ് ഫല്‍ഗുണന്‍, ഡോ.പൊന്‍മുരുഗന്‍, ഡോ.വിനീത് തേജസ് ജോര്‍ജ്, സജ്‌ന, ഡോ.ഫ്രാന്‍സിസ്, ഡോ. അര്‍ച്ചന മുരളി, ഡോ.വത്സല കുമാരി, ബഷീര്‍ അഹമ്മദ്, ഇ.എസ് ശാന്താമണി, ഡോ.വൈശാഖന്‍,അശ്വിന്‍,ഡോ.മീനുജ, ഡോ.മേരി ജൂലിയറ്റ്, ഡോ.ദേവദാസ്, ഡോ.ആശാമെറിന, വിദ്യ , ഡോ.സജിത്ത് കുമാര്‍, റാണി.ആര്‍.ഉണ്ണിത്താന്‍, ഡോ.അനുശ്രീ, ഡോ.ബിന്ദു,എല്‍ ഗൗതം, ഡോ.സുധീര്‍ ബാബു, ഡോ.നീത, ഡോ.പി ജി രജീഷ്, പി രാജേഷ്, ഡോ.സൂസന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
