മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ വനിതാ വേദിയുടെ നേതത്വത്തില്‍ പരിസ്ഥിതിദിനത്തോടനു ബന്ധിച്ച് കണ്ടമംഗലം ആരോഗ്യ ഉപകേന്ദ്രം ശുചീകരിച്ചു. ഫലവൃക്ഷതൈയും നട്ടു. ലൈബ്രറി സെക്രട്ടറി എം ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി അധ്യക്ഷനായി.വനിതാ വേദി ചെയര്പേഴ്സന് ഭാരതി ശ്രീധര്‍, കണ്‍വീ നര് ഉഷാകുമാരി, എ.ഷൗക്കത്തലി, രാധ,ഷൈലജ, സുബൈദ, സമീറ, ഷാജിമോള്‍, മേഴ്സി, ശങ്കരനാരായണന്, സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.