കാരാകുറുശ്ശി : എയിംസ് കലാ കായികവേദി ആന്‍ഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ കാവിന്‍പടിയുടെ വിവിധ പ്രദേശങ്ങളില്‍ 101 കരിമ്പന വിത്തുകള്‍ നട്ടു. നാട്ടിന്‍പുറങ്ങ ളില്‍ നിന്നും അന്യമാകുന്ന കരിമ്പനകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിത്തുകള്‍ നട്ടത്. ഗ്രാമ പഞ്ചായത്ത് അംഗം കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വായ നശാല പ്രസിഡന്റ് എം.ജി രഘുനാഥ്, എം.സജിത്ത്, എം.രാഹുല്‍കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
