പരസ്യപ്രചരണത്തിന് തിരശ്ശീല; നാളെ നിശ്ശബ്ദം,
ആവേശത്തിരയിളക്കി റോഡ് ഷോ
മണ്ണാര്‍ക്കാട്:ഒരു മാസക്കാലത്തോളം നീണ്ട പ്രചരണ കോലാഹല ങ്ങള്‍ക്ക് കൊട്ടിക്കലാശമില്ലാതെ പരിസമാപ്തി.മീനവെയിലിനെ ഉരു ക്കികളഞ്ഞ തെരഞ്ഞെടുപ്പ് ആവേശച്ചൂടിനാണ് മണ്ഡലം സാ ക്ഷ്യം വഹിച്ചത്.പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയതോടെ നാളെ നിശ്ശബ്ദ പ്രചരണത്തിന്റെ നാളാണ്.ആറിന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും.അവസാന മണിക്കൂറുകളിലും വോട്ടുറപ്പിക്കുന്ന തിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് മുന്നണികള്‍.…