സജീവ് പി മാത്തൂര്‍

ഷോളയൂര്‍: മൂന്നാം ക്ലാസുകാരന്റെ സൈക്കിള്‍ സ്വപ്‌നം നന്‍മയു ടെ വഴിയില്‍ സാക്ഷാത്കരിച്ച പോലീസ് ഉദ്യോഗസ്ഥനും വ്യാപാരി ക്കും കയ്യടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ.ഷോളയൂര്‍ പോലീ സ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കൃഷ്ണയുടേയും കേരള വ്യാ പാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് വിഎം ലത്തീഫിന്റെയും നല്ലമനസ്സിന് നേരെയാണ് സോഷ്യല്‍ മീഡിയ അഭിനന്ദങ്ങളുടെ പൂക്കള്‍ നീട്ടുന്നത്.

ആഗ്രഹം കൊണ്ടാണ് ആ മൂന്നാം ക്ലാസ്സുകാരന്‍ അയലത്തെ വീട്ടി ലെ പുതിയ സൈക്കിള്‍ ഓടിക്കാനെടുത്തത്.അത് മോഷണകുറ്റ മായി പോലീസ് സ്‌റ്റേഷനില്‍ പരാതിയായെത്തി.പരാതി രമ്യമായി പരിഹരിച്ച് ഉടമക്ക് സൈക്കിള്‍ തിരികെ നല്‍കിയെങ്കിലും സൈ ക്കിള്‍ കൊണ്ട് പോയ കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ചുള്ള ചിന്തകള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കൃഷ്ണയെ അലട്ടി കൊണ്ടിരുന്നു.ഒടുവില്‍ അവനൊരു സൈക്കിള്‍ വാങ്ങി നല്‍കാന്‍ തീരമാനിച്ചു.ഇതിനായി ഗൂളിക്കടവിലെ ലത്തീഫിന്റെ അനശ്വര ഹോം മേറ്റ് എന്ന കടയിലെത്തി.ഇരുവരും തമ്മിലുള്ള സംസാരത്തി ന് ഇടയിലാണ് സൈക്കിളിനായി കൊതിച്ച ഇരുവരുടെയും പഴയ കാല മനസ്സ് പിറകോട്ട് സഞ്ചരിച്ചത്.പഠിക്കുന്ന കാലത്ത് സൈക്കി ളില്ലാത്ത സമയത്ത് വന്നേരി ഹൈസ്‌കൂളിന് മുന്നിലെ കടയില്‍ നിന്നും വാടകയ്‌ക്കെടുത്ത് സൈക്കിളോടിച്ച കഥ ലത്തീഫും, ചെറുപ്പത്തില്‍ സ്വന്തമായൊരു സൈക്കിള്‍ സ്വപ്‌നം കണ്ടതെല്ലാം വിനോദ് കൃഷ്ണയും പങ്കുവെച്ചു.ഇല്ലായ്മ സൃഷ്ടിക്കുന്ന വേദന എല്ലാ വര്‍ക്കും ഒരുപോലെയാണെന്നും തന്റെ വകയായി നല്‍കണമെന്ന് നിര്‍ബന്ധിച്ച് ലത്തീഫ് സൈക്കിള്‍ പോലീസിന് കൈമാറി. ഹൃദയ ത്തെ സ്പര്‍ശിച്ച ഇക്കാര്യം പിന്നീട് ലത്തീഫിന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെയാണ് അഭിനന്ദന പ്രവാഹമെത്തി യത്.പതിനായിരത്തിനടുത്ത് ആളുകള്‍ ഷെയര്‍ ചെയ്യുകയും ലൈ ക്ക് ചെയ്യുകയും ചെയ്തതോടെ സൈക്കിള്‍ കഥ വൈറലായി.

ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് സൈക്കിളെടുത്തതിന്റെ പേരി ല്‍ വേദനിക്കപ്പെട്ട കുഞ്ഞ് മനസ്സില്‍ സന്തോഷത്തിന്റെ പെരുമഴ പെയ്യിപ്പിച്ചിരിക്കുകയാണ് വ്യാപാരിയും പോലീസ് ഉദ്യോഗസ്ഥനും. സ്വന്തം സൈക്കിളുമായി ആ മൂന്നാം ക്ലാസ്സുകാരന്‍ നാട്ടുവഴികളിലൂ ടെ സവാരി ചെയ്യുമ്പോള്‍ വിനോദ് കൃഷ്ണയുടേയും ലത്തീഫിന്റേ യും ഉള്ളിലുള്ള കുട്ടിക്കാലം മോഹിച്ച സ്വപ്‌നം കൂടിയാണ് പൂവണി ഞ്ഞത്.ആഗ്രഹിച്ചിട്ടും നടക്കാതെ പോകുന്ന ചില സ്വപ്‌നങ്ങള്‍ മറ്റൊ രാളിലൂടെ സാക്ഷാത്കരിക്കുന്നതിനെയാണ് ലോകം നന്‍മയെന്ന പേരിട്ടും വിളിക്കുന്നത്.അതിന് തയ്യാറായ ഇരുവരുടേയും മനസ്സി ന്റെ വലിപ്പത്തെയാണ് സോഷ്യല്‍മീഡിയ പാടിപുകഴ്ത്തുന്നതും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!