മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനലാപ്പില്‍ മണ്ണാര്‍ക്കാട് നഗരത്തെ ഇളക്കി മറിച്ച് സ്ഥാനാര്‍ത്ഥികളുടെ പ്രചര ണത്തിന്റെ ഭാഗമായി യുവജനറാലിആവേശമായി.യൂത്ത് വാക്ക് വിത്ത് ഷംസുദ്ദീന്‍ എന്ന പേരില്‍ യുഡിവൈഎഫ് നേതൃത്വത്തില്‍ കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച റാലി നെല്ലിപ്പുഴയില്‍ സമാപിച്ചു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജാഥ ഉദ്ഘാടനം ചെ യ്തു. അഴിമതിക്കും വര്‍ഗീയതക്കും എതിരായ ജന വിധി എഴുത്താ യിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു. ഡി.വൈ.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ഗിരീഷ് ഗുപ്ത അധ്യ ക്ഷനായി. ഗഫൂര്‍ കോല്‍കളത്തില്‍, ഷമീര്‍ പഴേരി, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, നൗഫല്‍ തങ്ങള്‍, അഡ്വ നൗഫല്‍ കളത്തില്‍, ഹംസ കെ യു, മുനീര്‍ താളിയില്‍ എന്നിവര്‍ സംസാരിച്ചു. നെല്ലിപ്പുഴയില്‍ നടന്ന സമാപനം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പി ച്ച യൂത്ത് വാക്ക് നഗരത്തെ ത്രസിപ്പിച്ച യുവജനപരേഡായി മാറി.
കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെയായിരുന്നു യൂത്ത് വാക്ക്.പാട്ട് വണ്ടിയുടെ അകമ്പടിയോടെയായിരുന്നു യൂത്ത് വാക്ക്.സ്ഥാനാര്‍ ത്ഥി കെപി സുരേഷ് രാജ്,എല്‍ഡിഎഫ് നേതാക്കള്‍ എന്നിവരും റാലിയില്‍ അണിനിരന്നു.