മണ്ണാര്‍ക്കാട്: ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്ത്താല് മലയില്‍ കുരിശുമരണം വരിച്ച യേശുദേവന് മൂന്നാം നാള് ഉയിര് ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ ര്‍ ഈസ്റ്റര്‍ ആഘോഷിച്ചു.മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഉയിര്‍പ്പു തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ നടന്നു.ദു:ഖ വെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍. സ്നേഹത്തിന്റെ പ്രത്യാശയുടെയും തിരുനാള്‍കൂടിയാണ്. മനുഷ്യ തിന്മകള് സ്വയം ഏറ്റെടുത്ത് യേശു കുരിശില്‍ തറക്കപ്പെടുകയും മൂന്നാം നാള് ഉയര്ത്തെഴുന്നേല്ക്കുകയും ചെയ്തുവെന്നാണ് വിശ്വാ സം.ആ ത്യാഗത്തിന്റെ മഹാസ്മരണ പുതുക്കിയാണ് ക്രൈസ്തവ സമൂ ഹം ഈസ്റ്റര്‍ ആഘോഷിക്കുന്നത്.