മണ്ണാര്‍ക്കാട്:ഒരു മാസക്കാലത്തോളം നീണ്ട പ്രചരണ കോലാഹല ങ്ങള്‍ക്ക് കൊട്ടിക്കലാശമില്ലാതെ പരിസമാപ്തി.മീനവെയിലിനെ ഉരു ക്കികളഞ്ഞ തെരഞ്ഞെടുപ്പ് ആവേശച്ചൂടിനാണ് മണ്ഡലം സാ ക്ഷ്യം വഹിച്ചത്.പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയതോടെ നാളെ നിശ്ശബ്ദ പ്രചരണത്തിന്റെ നാളാണ്.ആറിന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും.അവസാന മണിക്കൂറുകളിലും വോട്ടുറപ്പിക്കുന്ന തിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് മുന്നണികള്‍.

ആവേശമായി റോഡ് ഷോ

യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എന്‍ ഷംസുദ്ദീന്‍ പ്രചാരണത്തി ന്റെ അവസാനത്തില്‍ നടത്തിയ റോഡ് ഷോ പ്രവര്‍ത്തകരെ ആവേശത്തേരിലാക്കി. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പ ടിയോടെ എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ നിന്നും തുടങ്ങിയ റോഡ് ഷോയില്‍ അണിനിരന്നത്.മൂന്നേക്കാലോടെയാണ് റോഡ് ഷോ തുടങ്ങിയത്. അനൗണ്‍സ്‌മെന്റ് വാഹനത്തിന് പിറകെ തുറന്ന വാഹനത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷംസുദ്ദീന്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത് നീങ്ങി.റോഡ് ഷോയുടെ തുടക്കം മുതല്‍ അവ സാനം വരെയും റോഡിന്റെ ഇരുവശങ്ങളിലും സ്ത്രീകളും കുട്ടിക ളും വായോധികരും കാത്തു നില്‍ക്കുന്നത് കാണാമായിരുന്നു.

യുഡിഎഫ് റോഡ് ഷോ

കൊടിയംകുന്ന്, നാലുകണ്ടം, ചിരട്ടകുളം, പാലക്കടവ്, ഉണ്ണിയാല്‍, കുളപ്പറമ്പ്, അലുങ്ങല്‍, കാഞ്ഞിരമ്പാറ, കാര, പാലക്കാഴി, അലന ല്ലൂര്‍, ഭീമനാട്, കോട്ടോപ്പാടം, അരിയൂര്‍, കുമരംപുത്തൂര്‍ ചുങ്കം, കുന്തിപ്പുഴ, മണ്ണാര്‍ക്കാട് ടൗണ്‍, നെല്ലിപ്പുഴ, തെങ്കര കഴിഞ്ഞ് ആന മൂളിയില്‍ വൈകുന്നേരം ആറുമണിയോടെ സമാപിച്ചു. യു.ഡി എഫ് ജില്ല ചെയര്‍മാന്‍ കളത്തില്‍ അബ്ദുല്ല, മണ്ഡലം വര്‍ക്കിങ് ചെയര്‍മാ ന്‍ വി.വി ഷൗക്കത്തലി, കണ്‍വീനര്‍ ടി.എ സലാം മാസ്റ്റര്‍, നേതാക്ക ളായ പൊന്‍പാറ കോയകുട്ടി, അഡ്വ.ടി.എ സിദ്ദീഖ്, പി.ആര്‍ സുരേ ഷ്, കല്ലടി അബൂബക്കര്‍, പി. അഹമ്മദ് അഷ്റഫ്, റഷീദ് ആലായന്‍, ഫായിദ ബഷീര്‍, ബഷീര്‍ തെക്കന്‍, ഷമീര്‍ പഴേരി, ഗിരീഷ് ഗുപ്ത, മുനീര്‍ തളിയില്‍, തുടങ്ങി യു.ഡി.എഫ് ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരുംറോഡ് ഷോയില്‍ അണിനിരന്നു.

എല്‍ഡിഎഫ് റോഡ് ഷോ

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സുരേഷ് രാജിന്റെ വാഹന പര്യ ടനം ഞായറാഴ്ച പകല്‍ 12 ന് കോട്ടത്തറയില്‍ നിന്ന് ആരംഭിച്ചു. നൂറിലേറെ വാഹനങ്ങളുടെ അകമ്പടിയോടെ ഭൂതിവഴി, അഗളി, ഗുളിക്കടവ്, കാവുണ്ടിക്കല്‍, താവളം, ചെമ്മണ്ണൂര്‍, കല്‍ക്കണ്ടി, കക്കു പ്പടി തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. മുക്കാലിയില്‍ സമാപിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി സിദ്ധാര്‍ഥന്‍, സിപിഐഎം ഏരിയ സെക്രട്ടറി സി പി ബാബു, സിപിഐ മണ്ഡലം സെക്രട്ടറി സി രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം പി സി നീതു, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ വി കെ ജെയിം സ്, പി ശിവശങ്കരന്‍, വി എസ് ജോസ്, അനീഷ് വേണുഗോപാല്‍, എന്‍ ജംഷീര്‍, ആര്‍ രാജേഷ്, നേതാക്കളായ ഡി രവി, മനോജ് കുറുമറ്റം തുടങ്ങിയവര്‍ അനുഗമിച്ചു.എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ നിന്നാ രംഭിച്ച റോഡ് ഷോഉണ്ണിയാല്‍, അലനല്ലൂര്‍, ഭീമനാട്, കോട്ടോപ്പാടം, കുമരംപുത്തുര്‍, കുന്തിപ്പുഴ,നെല്ലിപ്പുഴ വഴി തെങ്കരയില്‍ സമാപിച്ചു.

എന്‍ഡിഎ റോഡ് ഷോ

എന്‍ഡിഎ സ്ഥാനാര്‍ത്ഥി നസീമ ഷറഫുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള റോഡ് ഷോ എടത്തനാട്ടുകര ഉണ്യാലില്‍ നിന്നാണ് അലനല്ലൂരും കോട്ടോപ്പാടത്തും കുമരംപുത്തൂരും മണ്ണാര്‍ ക്കാട് നഗരത്തിലും തെങ്കരയിലും നിരവധി പേര്‍ റോഡ്‌ഷോ കാണാന്‍ തടിച്ചുകൂടിയിരുന്നു.ബി ജെ പി ജില്ലാ സെക്രട്ടറി ബി മനോജ്, എ പി സുമേഷ്‌കുമാര്‍, ബിജു നെല്ലംമ്പാനി, ടി വി സജി, എ ബാലഗോപാലന്‍,ശ്രീധരന്‍ ചേറുംകുളം, എപി അനീഷ് തുടങ്ങിയ വര്‍ റോഡ് ഷോക്ക് നേതൃത്വം നല്‍കി.റോഡ്‌ഷോ തെങ്കരയില്‍ നിന്നും തിരിച്ച് മണ്ണാര്‍ക്കാട് നഗരത്തില്‍ സമാപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!